സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരളാ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണെന്ന് പരാമർശം

സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരളാ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണെന്നും കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും ഇടത് മുന്നണിക്ക് വിജയിക്കാനായത്. പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലായെന്നത് തെറ്റാണെന്നും കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെടും ചെയ്തു.
കൂടാതെ സിപിഐയുടെ വിമര്‍ശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ജയിക്കുന്ന സീറ്റുകളിലെ ക്രഡിറ്റ് ഏറ്റെടുത്ത ശേഷം പരാജയപ്പെട്ടവയുടെ ക്രെഡിറ്റ് വ്യക്തികളുടെ തലയില്‍ കെട്ടിവയ്ക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് മുന്നണിയിലുള്ളപ്പോള്‍ സ്ഥാനം നഷ്ടമാകുന്ന ഭയം സിപിഐയ്ക്കുണ്ടെന്നും കേരളാ കോണ്‍ഗ്രസ് വിമര്‍ശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha