തിരുവനന്തപുരം പി.എം.ജിയില്‍ വച്ച് ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു, ഇന്നലെ രാത്രിയാണ് സംഭവം

തിരുവനന്തപുരം പി.എം.ജിയില്‍ വച്ച് ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിമിനാണ് (47) ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8ഓടെ പട്ടം പ്ലാമൂടാണ് സംഭവം അരങ്ങേറിയത്. പി.എം.ജിയില്‍ വച്ച് സലിം ഓടിച്ചിരുന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിയോട് പ്ലാമൂട് എത്തിയപ്പോള്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല.
സലീമിനോട് തനിക്ക് 500 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. തന്റെ കൈയില്‍ പണമില്ലെന്നും വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടതോടെ യുവതി സലീമിന്റെ കഴുത്തില്‍ മുറുകെ പിടിച്ച് ആക്രമിക്കുകയായിരുന്നു. അസഭ്യം വിളിച്ചശേഷം ചെരുപ്പ് ഊരിയെടുത്ത് സലീമിന്റെ തലയില്‍ പലവട്ടം അടിച്ചു.
ചെരുപ്പിലുണ്ടായിരുന്ന ആണി തലയില്‍ തറച്ചതോടെ തലപൊട്ടി ചോര ഒഴുകി. ആക്രമണം തുടര്‍ന്നതോടെ സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി യുവതിയെ പിടിച്ചു പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ സലീമിന്റെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി നെട്ടയം സ്വദേശിയാണെന്ന് സൂചന.
https://www.facebook.com/Malayalivartha

























