Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി; പാക് പതാക കീറിയെറിഞ്ഞ് താലിബാന്‍

22 SEPTEMBER 2021 10:28 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്നതോടെ ശരിക്കും ആളായത് പാകിസ്ഥാനാണ്. തങ്ങളെന്തോ വലിയത് നേടി എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് പാകിസ്ഥാന്‍കാര്‍ നടത്തിയത്. ലോകത്തിന് മുമ്പില്‍ ആളാകാന്‍ ശ്രമിച്ച പാകിസ്ഥാനെ താലിബാന്‍ നാണം കെടുത്തിയിരിക്കുകയാണ്.

തങ്ങള്‍ക്ക് അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ അപഹാസ്യരാക്കി താലിബാന്‍ ഭീകരര്‍. സഹായ സാമഗ്രികള്‍ കൊണ്ടുപോകുന്ന ട്രക്കില്‍ നിന്നും പാക് പതാക ഭീകരസംഘം നീക്കം ചെയ്യുകയും അതിനെ കീറുകയും ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി നഗരമായ അഫ്ഗാനിസ്ഥാനിലെ ടോര്‍ഖാമിലാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

 



സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിടുന്ന ഒരു വീഡിയോയില്‍, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് പാകിസ്ഥാന്‍ സഹായം കൊണ്ടുപോകുന്ന ട്രക്കില്‍ നിന്ന് താലിബാന്‍ ഭീകരര്‍ പാക് പതാക താഴെയിറക്കുന്നത് കാണാവുന്നതാണ്. അത് നീക്കം ചെയ്തതിനു ശേഷം തീവ്രവാദികള്‍ പതാക കീറുകയും 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

ഞാറാഴ്ച പാകിസ്ഥാന്‍ ടോര്‍ഖാം അതിര്‍ത്തി കടന്ന് അഫ്ഗാനിലേക്ക് മാനുഷിക സഹായം അയക്കാന്‍ തുടങ്ങിയിരുന്നു. 13 ട്രക്കുകളില്‍ മാവ്, പാചക എണ്ണ, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, അരി എന്നിവയുള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കളാണ് നല്‍കിയത്. താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നിരവധി പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.



എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ഭീകരരോട് ആവശ്യപ്പെട്ട പാകിസ്ഥാന് താലിബാന്‍ തിങ്കളാഴ്ച മറുപടി നല്‍കിയിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ ആവശ്യപ്പെടാനുള്ള അവകാശം ഞങ്ങള്‍ ആര്‍ക്കും നല്‍കുന്നില്ല, അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യമുണ്ടെന്നും താലിബാന്‍ നേതാവ് മുഹമ്മദ് മൊബീന്‍ പറഞ്ഞു. അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ താലിബാന്‍ പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരില്‍ നിന്നും വനിതകളെ ഭീകരര്‍ ഒഴിവാക്കിയിരുന്നു. താലിബാന്റെ സര്‍ക്കാരിനെ നിലവില്‍ മുഹമ്മദ് ഹസന്‍ അഖുന്ദാണ് നയിക്കുന്നത്.

അതേസമയം രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി താലിബാന്‍ നേതൃത്വം രംഗത്തെത്തി. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും വൈകാതെ തന്നെ സ്‌കൂളിലേക്ക് മടങ്ങാനാവുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും സബീഹുള്ള കൂട്ടിച്ചേര്‍ത്തു.

 



രാജ്യത്ത് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി ക്ലാസുകള്‍ ഈ ആഴ്ച ആരംഭിച്ചെങ്കിലും എല്ലാ പുരുഷ അദ്ധ്യാപകരും 7 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ആണ്‍കുട്ടികളും സ്‌കൂളുകളിലേക്ക് വരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വനിതാ അദ്ധ്യാപകരുടേയും പെണ്‍കുട്ടികളുടേയും സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാതിരുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താലിബാന്‍ രംഗത്തെത്തിയത്. നിലവില്‍ താലിബാന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു ക്ലാസ്മുറിയിലിരുന്ന് പഠിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (6 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (6 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (6 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (7 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (7 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (7 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (8 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (9 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (9 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (9 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (10 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (11 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (13 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (15 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (15 hours ago)

Malayali Vartha Recommends