ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട

വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നറിയുന്നത് നാളെയോടെ. കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകും എന്നതില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേശ് ചെന്നിത്തല വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രിയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കും. അഞ്ചോളം മന്ത്രിമാരുടെ കാര്യത്തിലാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കുണ്ടറയില്‍നിന്ന് ജയിച്ച പി.സി. വിഷ്ണുനാഥ്, മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍, എ പി അനില്‍കുമാര്‍, എം. ലിജു എന്നിവരുടെ പേരുകളിലാണ് ധാരണയായിട്ടുള്ളത്. സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചര്‍ച്ച പുരോഗമിക്കുന്നത്. കൊല്ലം ജില്ലയില്‍നിന്നുള്ള പ്രാതിനിധ്യവും കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചു. വനിതാ പ്രതിനിധ്യമായി ഷാനിമോള്‍ ഉസ്മാനും മന്ത്രിയായേക്കും. മറ്റു പേരുകളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
ഇതിനിടെ, ചാണ്ടി ഉമ്മന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയതോടെ അദ്ദേഹത്തെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന പടര്‍ന്നു. യുവാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായേക്കും. ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അന്‍വര്‍ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. അന്‍വര്‍ സാദത്ത് മന്ത്രിയായാല്‍ ടി സിദ്ധിഖിന് മുന്നില്‍ സാധ്യത അടയും. ഇന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
ഒറ്റകക്ഷി എംഎല്‍എമാരില്‍ സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവന്‍ ടേമും ഉറപ്പായി. അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവര്‍ഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജലം അല്ലെങ്കില്‍ വനം വകുപ്പ് ആവശ്യപ്പെട്ട ആര്‍എസ്പിയും സമ്മര്‍ദ്ദം ശക്തമാക്കി. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കാന്‍ യുഡിഎഫില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. ലീഗ് നേതൃത്വം മുന്നോട്ടുവെക്കുന്ന അഞ്ച് മന്ത്രിമാരുടെ പട്ടികയും പുറത്തുവന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, വി. ഗഫൂര്‍: അല്ലെങ്കില്‍ എ.കെ.എം. അഷ്റഫ്) എന്നിവരെയാണ് പരിഗണനയില്‍ ഉള്ളവര്‍
https://www.facebook.com/Malayalivartha























