Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി

16 MAY 2026 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഭരണസിരകേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഐ.എ.എസ്. വൃത്തങ്ങളില്‍ മുറുമുറുപ്പ് ശക്തമാകുന്നു. പിണറായി ഭരണകാലത്ത് മുഖ്യമന്ത്രിയുമായി കടുത്ത വ്യക്തിബന്ധം പുലര്‍ത്തുകയും സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുകയും ചെയ്ത ദിവ്യ, ഭരണം മാറിയപ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന വിമര്‍ശനം.

പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ സ്വീകരിക്കാന്‍ മുന്‍പന്തിയില്‍ തന്നെ ദിവ്യ എസ്. അയ്യര്‍ എത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോണ്‍ഗ്രസിന്റെ അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ മകനും മുന്‍ എം.എ.എല്‍.എയുമായ കെ.എസ്. ശബരീനാഥന്റെ ഭാര്യയാണ് ദിവ്യ. കാര്‍ത്തികേയന്റെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യന്മാരില്‍ ഒരാളാണ് വി.ഡി. സതീശന്‍ എന്ന സാഹചര്യത്തിലാണ്, ഭരണം മാറിയ ഉടന്‍ 'കാര്‍ത്തികേയന്റെ മരുമകള്‍' എന്ന ലേബലില്‍ ദിവ്യ പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ സ്ഥാനം പിടിച്ചതെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളിലെ സംസാരം.

 

കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് പിണറായി വിജയന്റെ കടുത്ത വിശ്വസ്തരുടെ പട്ടികയിലായിരുന്നു ഡോ. ദിവ്യ എസ്. അയ്യര്‍. പത്തനംതിട്ട കളക്ടര്‍ പദവിയില്‍ നിന്നും അവരെ മാറ്റിയ ഉടന്‍ തന്നെ പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തലപ്പത്തേക്ക് ദിവ്യയെ നിയമിച്ചത്. അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പിണറായി വിജയന്റെ ദൃഢനിശ്ചയത്തെയും ഭരണശൈലിയെയും പരസ്യമായി പുകഴ്ത്തി ദിവ്യ രംഗത്തെത്തിയിരുന്നു.

പൊതുവേദികളിലും അഭിമുഖങ്ങളിലും പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുയും തനിക്ക് ഏറെ ആരാധന തോന്നിയ ഭരണാധികാരിയാണ് അദ്ദേഹമെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ദിവ്യ. വിഴിഞ്ഞം പോര്‍ട്ടിന്റെ സുപ്രധാന കസേര സ്വന്തമാക്കിയ ഉദ്യോഗസ്ഥ, ജനവിധി അനുകൂലമല്ലാതായതോടെ പെട്ടെന്ന് തന്നെ യു.ഡി.എഫ്. ക്യാമ്പിലേക്ക് കളംമാറ്റ ചവിട്ടുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം.

ഭരണം മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തിനതീതമായി പുതിയ സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നത് സ്വാഭാവികമാണെങ്കിലും, ദിവ്യ എസ്. അയ്യരുടെ കാര്യത്തില്‍ ഇത് കടുത്ത അവസരവാദ രാഷ്ട്രീയമാണെന്നാണ് ഒപ്പമുള്ള ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പിണറായിയുടെ വിശ്വസ്തയായും, യു.ഡി.എഫ്. വരുമ്പോള്‍ ഭര്‍ത്താവിന്റെ കോണ്‍ഗ്രസ് പാരമ്പര്യവും സതീശനുമായുള്ള കുടുംബബന്ധവും ഉയര്‍ത്തിപ്പിടിച്ചും കസേരകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍.

 

വിഴിഞ്ഞം പോര്‍ട്ടിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുകയും രണ്ടാം ഘട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന ഈ നിര്‍ണ്ണായക സാഹചര്യത്തില്‍, ഇതേ തസ്തികയില്‍ തുടരാന്‍ ചില കേന്ദ്രങ്ങള്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (2 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (25 minutes ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (1 hour ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (2 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (2 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (2 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (2 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

Malayali Vartha Recommends