Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇത് ലെവല്‍ വേറെ... ഞായറാഴ്ചകളില്‍ ആ യുദ്ധം കാണാന്‍ കോടിക്കണക്കിന് പേര്‍ കാത്തിരുന്ന മഹാഭാരതം വീണ്ടും ഓര്‍മ്മയില്‍; മഹാഭാരതത്തിന്റെ ശീര്‍ഷകഗാനം പാടി മുസ്ലിം വയോധികന്‍; എപ്പോഴും കുറ്റം പറയുന്ന സോഷ്യല്‍ മീഡിയ പറയുന്നത് ഇന്ത്യയുടെ സൗന്ദര്യം എന്ന്

22 SEPTEMBER 2021 11:22 AM IST
മലയാളി വാര്‍ത്ത

ഒരു കാലയളവില്‍ ഇന്ത്യക്കാരുടെ ഭാഗമായിരുന്നു രാമായണവും മഹാഭാരതവും സീരിയലുകള്‍. ഞായറാഴ്ചകളില്‍ രാമായണവും മഹാഭാരതവും ആസ്വദിക്കാന്‍ ടെലിവിഷന് മുന്നില്‍ ഇരിക്കുന്നത് ഒരു ശീലമായിരുന്നു.

80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും വലിയൊരു ശതമാനം ഇന്ത്യക്കാരുടേയും ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഗൃഹാതുത്വം ഉണര്‍ത്തിക്കൊണ്ട് മഹാഭാരതത്തിന്റെ ശീര്‍ഷക ഗാനം പാടിയ മുസ്ലീം വയോധികന്‍ സോഷ്യന്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഈ ഗാനം പാടുന്ന വീഡീയോയെ ഇന്ത്യയുടെ സൗന്ദര്യമെന്നാണ് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്.

 



ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ ഖുറൈഷി അടക്കം നിരവധിപേര്‍ പങ്കിട്ട വീഡിയോയില്‍, ബി.ആര്‍. ചോപ്രയുടെ ഇതിഹാസ പുരാണ ഷോയ്ക്കായി മഹേന്ദ്ര കപൂര്‍ ആലപിച്ച ഗാനം വയോധികന്‍ പാടുന്നത് കാണാവുന്നതാണ്.

നാനാത്വത്തില്‍ ഐക്യം ആഘോഷിച്ചുകൊണ്ട്, മതപരമായ അതിരുകള്‍ക്കപ്പുറത്തേക്ക് നീങ്ങിക്കൊണ്ട്, അദ്ദേഹം 'മഹാഭാരത കഥ' എന്ന പരിപാടിയുടെ പ്രതീകാത്മക ആമുഖം അവതരിപ്പിക്കുകയും, മുഴുവന്‍ വാക്യവും മനോഹരമായി ആലപിക്കുകയും ചെയ്തു. ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയെ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചു.

 



ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്. ഭാരതീയ വിശ്വാസമനുസരിച്ച് ആകെയുള്ള രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് ഇത്, മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേര്‍തിരിവും വേദകാലത്ത് നിലനിന്നിരുന്നു. വേദങ്ങള്‍ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട കാവ്യശാഖയാണ് ഇതിഹാസങ്ങള്‍ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടര്‍ന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു.

വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഇത് എത്തിച്ചേര്‍ന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപര്‍വ്വത്തില്‍ പറയുന്നത് 8800 പദ്യങ്ങള്‍ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ് എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളര്‍ന്നു എന്നു കാണാം. അതുകൊണ്ട് വ്യാസന്‍ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത. ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തില്‍ എത്തിയത് .

 



മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും ഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തില്‍ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ് പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തില്‍ 82136 ഉം ദക്ഷിണാഹ പാഠത്തില്‍ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കില്‍ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്.

പതിനെട്ടു പര്‍വ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്. ഓരോ പര്‍വ്വത്തിനും ഉപവിഭാഗങ്ങളുണ്ട് അവക്കും പര്‍വ്വം എന്നുതന്നെ ആണ് പറയുന്നത്, ഉപപര്‍വ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങള്‍ അനുസരിച്ച് ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. ഇത്രയേറെ വിപുലമായ മഹാഭാരതം സീരിയലാക്കിയപ്പോള്‍ അതൊരു ചരിത്ര സംഭവമായിരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും മഹാഭാരതം കണ്ടിരുന്നു. ആ ഒരു ഓര്‍മ്മയാണ് എല്ലാവര്‍ക്കും വീണ്ടും സമ്മാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends