അമ്മയില്ലാത്തതും, ലഹരിക്ക് അച്ഛൻ അടിമയായതും മറയാക്കി രണ്ട് കുട്ടികളുടെ പിതാവായ അയൽവാസി 16കാരിയെ പ്രണയ ചതിയിൽ വീഴ്ത്തി; വിഷ്ണുവിന്റെ ദുശീലങ്ങളിൽ മനംമടുത്തത് ഭാര്യയും മക്കളും വീട് വിട്ട് ഇറങ്ങിയപ്പോൾ, പെൺകുട്ടിയെ രാത്രികാലങ്ങളില്‍ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു: അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിൽ പോക്സോ കേസ് ഇരയുടെ ആത്മഹത്യയും...

പത്തനംതിട്ട കോന്നിയില്‍ പോക്സോ കേസിലെ ഇര വീടിനുള്ളില്‍ തൂങ്ങി മരിച്ചത് മനോവിഷമം മൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
വകയാര്‍ സ്വദേശിനിയായ 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കേസില്‍ സമീപവാസിയായ യുവാവിനെ ജൂലൈ 31 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നടിച്ച് രണ്ട് കുട്ടികളുടെ പിതാവായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
രണ്ടു മാസം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. ഇതേ തുടർന്ന് കടുത്ത മാനസിക പ്രശ്നത്തിലായിരുന്നു പെൺകുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു.
വീടിന്റെ ഉത്തരത്തില്‍ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.
അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. അമ്മയില്ലാത്തതിനാലും തനിച്ചുള്ള താമസവും, പീഡന കേസില്‍ അകപ്പെടേണ്ടി വന്നതും കുട്ടിക്ക് മനോവിഷമം സൃഷ്ടിച്ചിരുന്നു.
അറസ്റ്റിലായ വിഷ്ണുവിന്റെ ദുശീലം കാരണം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു.
ലഹരി മരുന്നിന് പെൺകുട്ടിയുടെ പിതാവ് അടിമയായിരുന്നു, ഈ സാഹചര്യം മുതലെടുത്തായിരുന്നു പ്രണയം നടിച്ച് വലയിലാക്കിയ കുട്ടിയെ രാത്രികാലങ്ങളില്‍ സ്വന്തം വീട്ടിലെത്തിച്ച് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ യുവാവ് റിമാന്റിലാണ്.
സംഭവത്തെ തുടർന്ന് പെൺകുട്ടിക്ക് പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ് നൽകിയിരുന്നു.
അമ്മയില്ലാത്തതിനാല്‍ കുട്ടിയെ ബാലാശ്രമത്തിലേയ്ക്ക് മാറ്റാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha