സഹപാഠിയ്ക്കൊപ്പമുണ്ടായിരുന്ന ആ യാത്ര അവസാനയാത്രയായി മാറിയത് നിമിഷങ്ങൾക്കുള്ളിൽ... ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം! കണ്ണീരോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികൾ

ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് തിരുവനന്തപുരം ചന്തവിള കിന്‍ഫ്രയ്ക്കു സമീപമായിരുന്നു അപകടം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥി കോതമംഗലം സ്വദേശി നിതിന്‍ ഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠി കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























