കോണ്‍ഗ്രസ് സഖ്യത്തെക്കാള്‍ നല്ലത് ദയാവധമാണെന്ന് സി പി എം, പി.ബിയില്‍ പിണറായി ഉള്‍പ്പെടെയുള്ള കേരള നേതാക്കള്‍....

കോണ്‍ഗ്രസ് സഖ്യത്തെക്കാള്‍ നല്ലത് ദയാവധമാണെന്ന് സി പി എം, പി.ബിയില്‍ പിണറായി ഉള്‍പ്പെടെയുള്ള കേരള നേതാക്കള്‍.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് സാക്ഷാല്‍ പിണറായി വിജയന്‍ പി.ബി യോഗത്തിലുടനീളം ശ്രമിച്ചത്.
സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു. അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ കരട് യോഗം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പിബി യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്.
കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി നിലകൊള്ളുന്ന സീതാറാം യച്ചൂരിയെ പോലുള്ളവരുടെ കരണത്തടിക്കുന്ന തരത്തിലാണ് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിച്ചത്. ഒരു ഘട്ടത്തില്‍ യച്ചൂരി പാലിച്ചത് കനത്ത നിശബ്ദതയാണ്. ഭൂരിപക്ഷാഭിപ്രായം ഇങ്ങനെയാവുമ്പോള്‍ യച്ചൂരിക്ക് നിശബ്ദനാവാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.
ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. ബിജെപിയെ ചെറുക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പിബി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
സിപിഎം ബംഗാള്‍ ഘടകത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമായി. ഈ അനുഭവം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്.
കോണ്‍ഗ്രസ് സഖ്യം ഇല്ലായിരുന്നെങ്കില്‍ ഇതിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ് കേരള നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസുമായി ഇടതുപാര്‍ട്ടികള്‍ ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലര്‍ത്തുന്നത്. പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതുവിധേനയും ഇടതുപാര്‍ട്ടികളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. പിണറായിയുടെ അഭിപ്രായത്തിന് പി.ബിയില്‍ ഒരു പ്രബല വിഭാഗത്തിന്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീര്‍ഘകാലം രാജ്യം ഭരിക്കണമെങ്കില്‍ കോണ്‍ഗ്രസ് നശിക്കണം. അതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നാളുകള്‍ക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.
കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നേതാവ് പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന്റെ തലയില്‍ ആര്‍ക്കും കയറി മേയാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. വന്‍ പ്രതിസന്ധിയില്‍ ആടിയുലയുമ്പോഴും അധികാരം വിട്ടൊഴിയാ ന്‍ ഇപ്പോഴത്തെ നേത്യത്വം തയ്യാറല്ല.
കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങള്‍ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്. ഇടതുപാര്‍ട്ടികളുടെ പിന്നണയില്ലാതെ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നിലനില്‍പ്പില്ല. ഇടതു പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഒരു കണ്‍സോര്‍ഷ്യമായി മാറിയാലും അവര്‍ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കില്‍ അവര്‍ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായ ത്തോടെ
മോദി ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha























