തിരിച്ചുവരവിനൊരുങ്ങി ശശികല..... തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു

തിരിച്ചുവരവിനൊരുങ്ങി ശശികല..... തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു.
പാര്‍ട്ടിയുടെ തകര്‍ച്ച കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവരെയും നേരില്‍ കാണാന്‍ ഉടനെത്തുമെന്നും ശശികല .'പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം' -ശശികല പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്.
ഒക്‌ടോബര്‍ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവര്‍ത്തക രെ നേരില്‍ കാണാനായി സംസ്ഥാന പര്യടനവും നടത്തുന്നുണ്ട്.
എ.ഐ.എ.ഡി.എം.കെ.യുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ് ശശികല തിരിച്ചെത്തുന്നെന്ന വാര്‍ത്ത.
"
https://www.facebook.com/Malayalivartha























