Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ഈ സർക്കാർ അഞ്ച്‌ വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും ഈ മനുഷ്യനായിരിക്കും.. ഇത്രയും കാഴ്ചപ്പാടും നാടിനെ മാറ്റണമെന്ന നിശ്ചയദാർഡ്ഢ്യവുമുള്ള ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും.. അത്‌ കാത്തിരുന്നു കാണാം.. മന്ത്രി റിയാസിന്‌ സ്നേഹം നിറഞ്ഞ ആശംസകൾ...' മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെയും പുകഴ്ത്തി ആര്‍.ജെ സൂരജ്, സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ

11 OCTOBER 2021 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

നടൻ മമ്മൂട്ടിക്ക് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെയും പുകഴ്ത്തി ആര്‍.ജെ സൂരജ്. സമൂഹ മാധ്യമത്തിലെ പോസ്റ്റിനെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. മമ്മൂട്ടിയുമായി ചിലവഴിച്ച നിമിഷങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരാധകര്‍ക്കായി സൂരജ് ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അഞ്ച്‌ വര്‍ഷം തികയുമ്പോൾ അതില്‍ ഏറ്റവും തിളക്കമുള്ളവരില്‍ ഒരാള്‍ ഉറപ്പായും മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് ആര്‍ജെ സൂരജ് തനറെ പോസ്റ്റില്‍വ്യക്തമാക്കുകയുണ്ടായി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂക്കയെ പറ്റി പറഞ്ഞ അനുഭവം വിശ്വസിച്ചില്ലെങ്കിൽ ഇത്‌ നിങ്ങൾ തീരെ വിശ്വസിക്കില്ല..! സ്ഥലം കോഴിക്കോട്‌.. ഈസ്റ്റ്‌ ഹില്ലിലുള്ള PWD ഗസ്റ്റ്‌ ഹൗസ്‌.. സമയം വൈകിട്ട്‌ 5.30.. ഞാനും അക്ഷയയും കാറിനുള്ളിൽ ബഹുമാന്യനായ പൊതുമരാമത്ത്‌ & ടൂറിസം മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസിനെ കാത്തിരിക്കുന്നു..!

ഒരു ഫ്ലാഷ്‌ ബാക്ക്‌ : കേരളത്തിലെ സൂപ്പർ മന്ത്രിയെന്ന ലെവലിലേക്ക്‌ വളരുന്ന പ്രിയപ്പെട്ട ശ്രീ റിയാസിന്റെ നമ്പർ എനിക്ക്‌ തരുന്നത്‌ ഖത്തറിലെ എന്റെ പ്രിയപ്പെട്ട കോഴിക്കോട്ടുകാരൻ ചങ്ങാതി മറ്റൊരു റിയാസാണ്‌..! വാട്സാപ്പിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ മെസേജ്‌ അയക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.. പക്ഷേ ആ നമ്പർ അദ്ദേഹത്തിന്റെ PA ആയിരുന്നു കൈകാര്യം ചെയ്തത്‌.. ആ നല്ല മനുഷ്യൻ മറുപടികൾ തരികയും മറ്റു ചില പേർസ്സണൽ അസിസ്റ്റന്റുകളെ പരിചയപ്പെടുത്തുകയും ചെയ്തു.. അങ്ങനെ നാട്ടിലേക്ക്‌ വെക്കേഷൻ വരുന്ന കാര്യം ഞാൻ ചുമ്മാ അവർക്കൊരു മെസേജ്‌ അയച്ചു.. അവർ പറഞ്ഞു എങ്കിൽ മിനിസ്റ്ററെ ഒന്ന് മീറ്റ്‌ ചെയ്തോളു എന്ന്..!!

ഏയ്‌ അങ്ങനെ ചുമ്മാ ഒരു മന്ത്രിയെ ഒക്കെ കാണാൻ പറ്റ്വോ..! അതും ഇത്രയും സൂപ്പർ ഷൈനിംഗ്‌ മന്ത്രിയെ..! പക്ഷേ കഴിഞ്ഞ ദിവസം എനിക്ക്‌ കോൾ വന്നു..! ഒൻപതാം തീയതി മന്ത്രി കോഴിക്കോടുണ്ട്‌ ഉച്ചക്‌ 12.30 ന്‌ നിങ്ങളെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്‌..!

ഒരു പ്രത്യേകതരം സന്തോഷം.. ആദ്യമായാണ്‌ ഞാൻ ഒരു മന്ത്രിയെ നേരിൽ കാണാൻ പോകുന്നത്‌..! മാത്രമല്ല ശ്രീ മുഹമ്മദ്‌ റിയാസിന്റെ മാതൃകാപരമായ ഭരണ പാടവവും ഊർജ്ജസ്വലതയും വീഡിയോകളിലും ചാനലുകളിലും ചർച്ചയാകുന്നതും ശ്രദ്ധിക്കാറുണ്ട്‌.. എതിർ പാർട്ടിക്കാരാണെങ്കിൽ പോലും വിവേകമുള്ള മനുഷ്യർ അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതും അദ്ദേഹത്തോട്‌ മനസിൽ ഒരു ബഹുമാനം വർദ്ധിപ്പിച്ചിരുന്നു..

അങ്ങനെ ഉച്ചക്ക്‌ 12.30 ന്‌ കോഴിക്കോട്‌ കളക്ട്രേറ്റിൽ എത്തേണ്ടിയിരുന്ന ഞാൻ എല്ലായിടത്തെയും പോലെ ലേറ്റായി ഒടുവിൽ 1.10 നാണ്‌ സ്ഥലത്തെത്തിയത്‌..! മന്ത്രി 12.50 വരെ സ്ഥലത്തുണ്ടായിരുന്നത്രേ..! വരുന്നതിനിടയിൽ ഓരോ അരമണിക്കൂറിലും അദ്ദേഹത്തിന്റെ PA എവിടെത്തിയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.. ഇപ്പം എത്തും എത്തും എന്ന് പറഞ്ഞ്‌ ലാസ്റ്റ്‌ ആകെ നാണക്കേടായി.. കോഴിക്കോട്‌ എത്തിയപ്പൊ പ്രതീക്ഷയൊട്ടുമില്ലാതെ ‌ എന്നെ പരിചയപ്പെടുത്തിയ PA ചേട്ടനെ വിളിച്ചു.. വീണ്ടും അദ്ദേഹം മിനിസ്റ്ററോട്‌ ചോദിച്ച്‌ പുതിയ സ്ഥലവും സമയവും തന്നു.. ഫറൂക്കിനടുത്ത്‌ മന്ത്രിയുടെ MLA ഓഫീസ്‌.. സമയം 2 മണി.. അതും ഞാൻ ഓടിയെത്താൻ ലേറ്റാകുമെന്ന് തോന്നിയിട്ടാവണം അദ്ദേഹം വീണ്ടും സമയം ചോദിച്ച്‌ വൈകിട്ട്‌ 5 മണിക്ക്‌ ഗസ്റ്റ്‌ ഹൗസിൽ കുറച്ചു കൂടി റിലാക്സായി മന്ത്രിയെ കാണാമെന്ന് പറഞ്ഞു..!

5 മണി പറഞ്ഞിട്ട്‌ 5.30 കഴിഞ്ഞിട്ടും ആളെ കാണുന്നില്ല... ഈ മന്ത്രിമാർക്ക്‌ കൃത്യനിഷ്ഠ എന്നൊന്ന് ഇല്ലെന്ന് പണ്ടേ കേട്ടത്‌ ശെരി തന്നെയാണോ‌..? 5.40 ആയപ്പൊ ഞാൻ പിന്നേം PA ചേട്ടനെ വിളിച്ചു..

"ചേട്ടാ എവിടെത്തി..? ഞങ്ങൾ ഇവിടെ ഗസ്റ്റ്‌ ഹൗസിൽ വെയിറ്റ്‌ ചെയ്യുന്നുണ്ട്‌"

"എന്നിട്ട്‌ നിങ്ങൾ എവിടേ.. മിനിസ്റ്റർ ഗസ്റ്റ്‌ ഹൗസിൽ 5 മുതൽ തന്നെ ഉണ്ടല്ലോ..!"

പിന്നീട്‌ പറഞ്ഞ്‌ വന്നപ്പൊളാണ്‌ അമളി മനസിലായത്‌ ഞങ്ങൾക്ക്‌ ഗസ്റ്റ്‌ ഹൗസ്‌ മാറിപ്പോയി..! PWD ഗസ്റ്റ്‌ ഹൗസിന്റെ മേലെ ഒരു ഗവൺമന്റ്‌ ഗസ്റ്റ്‌ ഹൗസ്‌ കൂടി ഉണ്ട്‌ പോലും..!! അപ്പൊ തന്നെ അങ്ങോട്ടോടി.. മിനിസ്റ്റർ വീണ്ടും മീറ്റിംഗിൽ കയറിയിരിക്കുന്നു.. തുറമുഖം പുരാരേഖാ വകുപ്പ്‌ മന്ത്രി ശ്രീ അഹമ്മദ്‌ ദേവർ കോവിൽ ഒക്കെ അവിടെ ഉണ്ടായിരുന്നു.. കുറച്ച്‌ നേരം കഴിഞ്ഞപ്പൊ PA ഉള്ളിലേക്ക്‌ വിളിച്ചു..!

ആദ്യമായി ഒരു മിനിസ്റ്ററുടെ അടുത്തേക്ക്‌...!!
അത്രമേൽ സൗമ്യനായ മനുഷ്യൻ... മറ്റൊരാളെ കേൾക്കാൻ മനസുണ്ടാവുകയെന്നത്‌ വലിയൊരു ക്വാളിറ്റിയാണ്‌.. അത്‌ ആവോളം ഉള്ള വ്യക്തിത്വം.. ഞങ്ങളെ പരിചയപ്പെടുത്തി.. പിന്നീട്‌ അദ്ദേഹം വ്ലോഗിംഗിനെ പറ്റി.. ഫേസ്ബുക്കിനെ പറ്റി.. ഇൻസ്റ്റയെ പറ്റി.. ടൂറിസം ഐഡിയകളെ പറ്റി.. ഗൾഫിലെ മലയാളികളെ പറ്റി.. അവരുടെ താൽപര്യങ്ങളെ പറ്റി.. അങ്ങനെ അരമണിക്കൂറിലേറെ ആദ്യമായി കാണുന്ന എന്നോടും അക്ഷയയോടും സുദീർഘമായി സംസാരിച്ചു.. ഇടയിൽ വരുന്ന ചില പോയന്റുകൾ സ്റ്റാഫുകളോട്‌ നോട്ട്‌ ചെയ്യാൻ പറഞ്ഞു.. മിനിസ്റ്ററുടെ സോഷ്യൽ മീഡിയ ഹാന്റിൽ ചെയ്യുന്ന വ്യക്തിയെ പരിചയപ്പെടുത്തി..! മിനിസ്റ്ററുടെ സെൽഫ്‌ ബൂസ്റ്റിംഗ്‌ വരാത്ത രീതിയിൽ സോഷ്യൽ മീഡിയയെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യം ആ മനുഷ്യന്റെ ക്വാളിറ്റി എന്റെ മനസിൽ വാനോളം ഉയർത്തി..

ഒടുവിൽ, ഞങ്ങൾ എപ്പൊ തിരികെ പോകും എന്ന് അന്വേഷിച്ചു.. 24 നു പോകും എന്ന് പറഞ്ഞപ്പോൾ അതിനു മുന്നേ ഒരു ദിവസം തിരുവനന്തപുരത്ത്‌ വച്ച്‌ കാണണം എന്ന് അദ്ദേഹം പറഞ്ഞു..!! എന്തൊക്കെയാണ്‌ സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു..!

പറഞ്ഞതിലും കൂടുതൽ സമയം കടന്നു പോകുന്നത്‌ കണ്ടപ്പോൾ PA ചേട്ടൻ വീണ്ടും ഇടപെട്ടു.. ചില വകുപ്പ്‌ ഡയറക്റ്റർമ്മാരും ഉദ്യോഗസ്ഥരും അരമണിക്കൂറായി കാത്തിരിക്കുന്നത്രേ..! അവർക്കു മുന്നിൽ ഒന്നുമല്ലാത്ത എനിക്ക്‌ വേണ്ടി ഇത്രയും സമയം അദ്ദേഹം ചിലവഴിച്ചതിന്റെ അതിശയം ഞങ്ങൾക്ക്‌ ഇനിയും മാറിയിട്ടില്ല..!

 

ഏതായാലും ആ മീറ്റിംഗ്‌ കഴിഞ്ഞപ്പോൾ ഒന്നുറപ്പായിരുന്നു.. ഈ സർക്കാർ അഞ്ച്‌ വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും ഈ മനുഷ്യനായിരിക്കും.. ഇത്രയും കാഴ്ചപ്പാടും നാടിനെ മാറ്റണമെന്ന നിശ്ചയദാർഡ്ഢ്യവുമുള്ള ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും.. അത്‌ കാത്തിരുന്നു കാണാം.. മന്ത്രി റിയാസിന്‌ സ്നേഹം നിറഞ്ഞ ആശംസകൾ..

അതേസമയം പോസ്റ്റിൽ മുഹമ്മദ് റിയാസിനെ ട്രോളി ട്രോളന്മാരും രംഗത്ത് എത്തി. 'അടുത്തത് ശിവന്‍കുട്ടി… നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നതാണ് ഇതില്‍ ഏറ്റവും രസകരമായ കമന്റ്. 'പി.ആര്‍ വര്‍ക്ക് നല്ല രീതിയില്‍ നടത്തുന്നുണ്ടല്ലോ. പണ്ട് ആമസോണ്‍ കാടിന് തീ പിടിച്ചതിനു അടച്ചിട്ട ബ്രസീല്‍ എംബസിയിലേക്ക് മാര്‍ച്ച്‌ നടത്തിയ മഹാന് അല്ലേ ഈ മന്ത്രി? പിന്നെ സൂപ്പര്‍ മന്ത്രി. കൊള്ളാം. ആര് പറഞ്ഞു. നടക്കട്ടെ ..നല്ല വണ്ണം വെളുപ്പിച്ചോ' എന്നും കമന്റ് കാണുവാൻ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (58 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends