Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മുല്ലപ്പെരിയാര്‍ പൊളിച്ച്‌ പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണ്; ഡാം തകരുമെന്ന ഭീതിപരത്തുന്നവരെ പിടിച്ച്‌ ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്; അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്;അദ്ദേഹം തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞത്;ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണം ; ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് പി.സി ജോര്‍ജ്

27 OCTOBER 2021 01:36 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിൽ രാഷ്ട്രീയ കേരളം ആളി കത്തുകയാണ്. ഈ വിഷയത്തിൽ സർക്കാറിനെ പ്രതിരോധത്തിൽ ആക്കി പ്രതിപക്ഷം ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ഉചിതമായ ഒരു നടപടി എടുക്കണമെന്നും ഇതിനോടകം പല നേതാക്കന്മാരും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി പി സി ജോർജ് രംഗത്ത് വന്നിരിക്കുന്നു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പിസി ജോർജ് രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് ശത്രുവാണെന്ന് അദ്ദേഹം വിമർശിക്കുന്നു.

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പണിയണമെന്ന ആവശ്യമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും പിസി ജോർജ് ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാര്‍ പൊളിച്ച്‌ പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും അദ്ദേഹം വിമർശിച്ചു.

പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു. ഏതു ഡാമിനും 50- വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ലോകത്തെമ്ബാടുമുള്ള ശാസ്ത്രലോകം പറയുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം.

മുല്ലപ്പരിയാര്‍ ഡാമിന് 126 കൊല്ലം പഴക്കമുണ്ടെന്നും പറഞ്ഞു . ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാം ഉള്ളത് . ഡാമിന് ബലക്ഷയം സംഭവിച്ചെന്നാണ് എല്ലാ പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പൊളിച്ച്‌ പണിയണമെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. അതി തീവ്ര ഭൂകമ്ബങ്ങളെ ഡാമിന് അതിജീവിക്കനാവില്ല, അത്തരത്തില്‍ ഭൂചലനങ്ങളെ അതിജീവിക്കാനാവുന്ന ഡാമാണ് പുതുതായി നിര്‍മിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'ഡാം തകരുമെന്ന ഭീതിപരത്തുന്നവരെ പിടിച്ച്‌ ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് . അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ഞാന്‍ ആദ്യമായാണ് അറിയുന്നത്. ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി വിജയന്‍ തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞതെന്നും പി.സി ജോര്‍ജ്ജ് ആക്ഷേപിച്ചു .

35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. അതിനു ബാധ്യതപ്പെട്ട സര്‍ക്കാര്‍ കണ്ടില്ലെന്നും നടിച്ചിരുന്നാല്‍ ജനം സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം ഉണ്ടാക്കണം, അല്ലെങ്കില്‍ പഴയ ഡാം ഇക്കൊല്ലം പൊട്ടുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണമെന്നും പിസി പറഞ്ഞു . തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്ത് ഉടനടി നടപടി സ്വീകരിക്കണമെന്നും പി.സി ജോര്‍ജ്ജ് ചൂണ്ടികാണിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends