Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ

07 FEBRUARY 2026 11:06 AM IST
മലയാളി വാര്‍ത്ത

അയോളൊരു കൊടും കുറ്റവാളി.. അയാളുടെ മുൻകാല കേസുകൾ സൈക്കോ സ്വഭാവമുള്ളത്. കഴിഞ്ഞ ദിവസം സ്പാ സെന്ററിൽ ഉണ്ടായ കൂട്ടബലാത്സം​ഗം നടന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.   ഒന്നുംരണ്ടും കേസുകളല്ല മരണസുബിനെന്ന കൊടുംക്രിമിനലിന്റെ പേരിലുള്ളത്. വിചിത്രമായ ക്രിമിനല്‍ മനസും രീതികളുമുള്ള സുബിനും സുഹൃത്തുക്കളുമാണ് ഫെബ്രുവരി ഒന്നിന് സ്പായിലെത്തി ഒരു യുവതിയെ കത്തി കഴുത്തിൽ വച്ച് ബലാത്സംഗം ചെയ്യുകയും മറ്റൊരു യുവതിയെ കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്തത്.സംഭവമറിഞ്ഞ് സുബിന്റെ കുറ്റപ്പുഴയിലെ വീട്ടിലെത്തിയ പൊലീസുകാര്‍ക്കു കാണേണ്ടി വന്നത് നാടകീയരംഗങ്ങളാണ്. നാല് നായകളെ പൊലീസിനു നേരെ അഴിച്ചുവിട്ട ശേഷം നേരെ പടികളില്ലാത്ത ടെറസില്‍ പോയി കുത്തിയിരുന്നു.

നായകളെ പൂട്ടിയിടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സുബിന്‍ കൂട്ടാക്കിയില്ല. ടെറസിലിരുന്ന് വാടാ പൊലീസേ...എന്നുപറഞ്ഞ് വെല്ലുവിളിച്ചു.പത്തു മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരണ സുബിനടുത്തേക്ക് പൊലീസിന് എത്താൻ കഴിഞ്ഞത്. അപ്പോഴും സുബിൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതിനിടെ എസ്ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരും ആശുപത്രിയിലെത്തി വാക്സിൻ എടുത്തു.മരണ സുബിന്റെ വിളയാട്ടം ഇത് ആദ്യമായല്ല. തിരുവല്ല, കീഴ്്‌വായൂര്‍ പോലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരണ സുബിൻ. കാപ്പാ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാർച്ചിലാണ് പുറത്തിറങ്ങിയത്. സ്ഥിരം കഞ്ചാവ് ഉപയോഗിക്കും. തിരുവല്ലയിലെ പ്രബലമായ ഗുണ്ടാ സംഘത്തിന്റെ തലവന്‍ കൂടിയായ സുബിന്‍ സ്ഥലത്തെ പല പ്രമുഖരുടേയും കൂട്ടാളിയാണെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു യുവാവിന്റെ ജനനേന്ദ്രിയം മരണസുബിന്‍ കടിച്ചുമുറിച്ചത്.

 

ബാറിൽ അടിപിടി ഉണ്ടാക്കിയതിനു പിന്നാലെയായിരുന്നു സംഭവം. ആ കേസിൽ ഏറെ പണിപ്പെട്ട് സുബിനെ പൊലീസ് പിടികൂടിയെങ്കിലും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോവുകയായിരുന്നു. പിന്നാലെ പൊലീസ് വീണ്ടും സുബിനെ അറസ്റ്റ് ചെയ്തു. വീട്ടിൽ കയറി ആക്രമിക്കുകയും ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയടിച്ച് പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. 2022ൽ കാപ്പാ വകുപ്പ് 15 പ്രകാരം റേഞ്ച് ഡിഐജി ആറുമാസം ഇയാളെ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. എന്തായാലും സ്പാ ഉടമയുടെ ആരോപണങ്ങൾ പോലീസിനെ സമശയ നിഴലിലാക്കിയിരിക്കുകയാണ്.കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്പാ കളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. അതേസമയം, ബലാത്സംഗ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. ആറ് പ്രതികളിൽ മരണ സുബിനും ബെർലിൻ ദാസും മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.  കാപ്പാ കേസ് പ്രതിയായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു.

50,000 നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (22 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (38 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends