Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കേരളത്തിലേക്ക് ഒഴുകുന്നത് ടണ്‍കണക്കിന് സ്‌ഫോടക വസ്തു..ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം..എങ്ങനെയാണ് ? എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ?

07 FEBRUARY 2026 01:23 PM IST
മലയാളി വാര്‍ത്ത

ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം എങ്ങനെയാണ് എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ? ദുരൂഹത തുടരുന്നു . കേരളത്തിലേക്ക് മാരകമായ പൊട്ടിത്തെറികൾക്ക് കാരണമാകുന്ന സ്ഫോടന വസ്തുക്കൾ കടത്തുന്നു . ഈ ആഴ്ചയിൽ തന്നെ ഇത് രണ്ടാം തവണയാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടുന്നത് . ഇതിനെ നിസാരമായി കാണാൻ പാടില്ല . ആരാണ് ഇതിന് പിന്നിൽ കേരളത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ നീക്കം വളരെ ഗൗരവത്തോടെ കാണണം . ഇതിനോടകം അന്വേഷ ഏജൻസികൾ ഇടപെട്ടിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ് . ഇന്ന് മലപ്പുറം ചെമ്മാട് വൻ സ്ഫോടക ശേഖരം പിടികൂടി.

 

ചെമ്മാട്- കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.ഉള്ളി ചാക്കുകൾക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. പാറമടയിൽ സ്ഫോടകത്തിന് ഉപയോഗിക്കുന്നതാണന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. ലോറി എടുക്കാൻ എത്തിയ പ്രതികൾ പോലിസിനെ കണ്ട് ഓടി രക്ഷപെട്ടു.മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്ക് ഉള്ളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടിവന്നു.ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്. KL 10 'KL 10 BF 8395' എന്ന നമ്പറിലുള്ള ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ 130 ഉള്ളിച്ചാക്ക് ഉണ്ടായിരുന്നു അതിന്റെ അടിയിൽ വച്ചാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം.

 

സംഭവത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു.തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത് തണ്ണിമത്തൻ ലോഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. ഇത്തരത്തിലുള്ള നൂറിലധികം പെട്ടികളാണ് പിടിച്ചെടുത്തത്. . മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ പോലീസാണ് സ്ഫോടക ശേഖരം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ എൻഐഎ പാലക്കാട് പൊലീസിൽ നിന്നും വിവരം ശേഖരിച്ചിരുന്നു.ചെങ്കോട്ടയിൽ നടന്ന ചാവേർ സ്ഫോടനങ്ങളുടെ ആ ദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ നിന്നും പോയിട്ടുണ്ടാവില്ല .

 

നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം ഭീഷണികൾ ഉയർന്നു നിൽക്കുന്ന സാഹചര്യങ്ങൾ കൂടിയാണ് .മാത്രവുമല്ല തിരഞ്ഞെടുപ്പ് വരികയാണ് ഇനി . അതിനിടയിൽ പല VIP കളും VVIP കളും നമ്മുടെ കേരളത്തിൽ വരുന്ന സമയമാണ് . കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ പ്രധാനമന്തി നരേന്ദ മോദി തിരുവന്തപുരത്ത് വന്നു പോയത് . ഇനി തിരഞ്ഞെടുപ്പ് സമയമാവുമ്പോൾ കൂടുതൽ ആളുകളും ഇങ്ങോട്ടേക്ക് വരും അത്തരം സാഹചര്യത്തിൽ ഈ ഭീഷണികൾ വളരെ ഗൗരവത്തോടു കൂടി പരിശോധിക്കേണ്ടി ഇരിക്കുന്നു .ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് അതിര്‍ത്തി കടന്ന് തണ്ണിമത്തന്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടിയത് .

 

അതീവ ജാഗ്രതയോടെ അന്വേഷണം. തമിഴ്‌നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ക്ക് അടിയില്‍ അതീവ രഹസ്യമായാണ് 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ (48) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.സ്വദേശി സെന്തിൽ കുമാറിൽ നിന്നു നിർണായക വിവരം സൗത്ത് പൊലീസിനു ലഭിച്ചു.ധർമപുരിയിൽ നിന്നു സ്ഫോടകവസ്തുക്കളുമായി മിനി ലോറി പാലക്കാട് എത്തിയതുവരെ 3 ഡ്രൈവർമാർ മാറി, മാറി കയറിയിരുന്നതായി പൊലീസ്. ഡ്രൈവർമാർക്കു പരസ്പരം അറിയില്ല. മൊബൈൽ ഫോണിൽ ലഭിക്കുന്ന നിർദേശാനുസരണം ഡ്രൈവർമാർ ഒഴിഞ്ഞ സ്ഥലത്തു വാഹനം പാർക്ക് ചെയ്ത്,

 

താക്കോൽ വാഹനത്തിൽ വച്ചു മടങ്ങും. അവിടെ നിന്നു മറ്റൊരു ഡ്രൈവർ കയറും. ഇയാൾക്കും എവിടെ നിർത്തണമെന്നതു സംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ടാകും.പൊലീസ് പിടിച്ചാലും സ്ഫോടക വസ്തുക്കൾ എവിടെ നിന്നു കൊണ്ടുവരുന്നുവെന്നൊ, എവിടേക്കു കൊണ്ടു പോകുന്നെന്നോ ഡ്രൈവർമാരിൽ നിന്ന് അറിയാതിരിക്കാനാണിത്. സ്ഫോടക വസ്തുക്കളുടെ ഉടമകളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ധർമപുരിയിൽ നിന്നു സ്ഫോടക വസ്തുക്കളുമായി പുറപ്പെട്ട ലോറി ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിർത്തിയിട്ടുണ്ട്. അറസ്റ്റിലായ സെന്തിൽ കുമാർ കോയമ്പത്തൂരിൽ നിന്നാണു കയറിയത്. പാലക്കാട് ഒരു സ്ഥലത്തു നി‍ത്തിയിടാനായിരുന്നു നിർദേശം. പക്ഷേ അതിനു മുൻപ് പൊലീസ് പിടിച്ചു. ഇത്തരം സംഘങ്ങളെക്കുറിച്ചു പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

ബുധനാഴ്ച രാത്രി എട്ടരയോടെ മെഡിക്കല്‍ കോളേജിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്‍ന്നാണ് പോലീസ് സംഘം വലയിലാക്കിയത്. ടാര്‍പ്പായ ഉപയോഗിച്ച് മൂടിയ വാഹനത്തിനുള്ളില്‍ മുകളില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ നിരത്തി അതിനു താഴെ 90 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ പോലീസ് അതീവ കരുതലിലാണ്.

 

പാറമടകളില്‍ ഉപയോഗിക്കുന്നവയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, രേഖകളില്ലാതെ കടത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.കേന്ദ്ര ഏജന്‍സികളും സംഭവം നിരീക്ഷിച്ചു വരികയാണ്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നുമാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം അറിയാത്ത 'കണ്ണികള്‍' മാത്രമാണെന്ന മൊഴിക്ക് പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (14 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (22 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (29 minutes ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (1 hour ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (1 hour ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (1 hour ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (1 hour ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (2 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

Malayali Vartha Recommends