Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

സോളാർ വിഷയം ആളിക്കത്തുന്നു... ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍..കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി..ഇപ്പോള്‍ ഗണേഷിന് തിരിച്ചടിയാകുന്നു..

07 FEBRUARY 2026 02:28 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം വീണ്ടും സോളാർ വിഷയം ആളിക്കത്തുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുന്നു. ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇപ്പോള്‍ ഗണേഷിന് തിരിച്ചടിയാകുന്നത്.

ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും പീഡനക്കേസില്‍ കുടുക്കുമെന്നും ഗണേഷ് കുമാര്‍ തന്നോട് പലവട്ടം പറഞ്ഞിരുന്നുവെന്നാണ് സുധീറിന്റെ മൊഴി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവ ചര്‍ച്ചയാകുമെന്ന് ഉറപ്പായതോടെ എല്‍.ഡി.എഫിനും ഗണേഷ് കുമാറിനും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന കാലയളവില്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് സുധീര്‍ മലയില്‍.

 

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നും മൊഴിയിലുണ്ട്.കുടുംബവഴക്കിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഗണേഷിനെ തിരികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

 

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഗണേഷ് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുറന്നു രാജി വച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയെ സമീപിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ട് നടന്നില്ല.മന്ത്രിയാക്കാത്ത ഉമ്മൻചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും പീഡനക്കേസിൽ കുടുക്കും എന്നും തന്നോട് പലവട്ടം പറഞ്ഞു എന്നും സുധീർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നുഇതിന്റെ പ്രതികാരമായി സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ നാല് പേജുകള്‍

അധികമായി കൂട്ടിച്ചേര്‍ത്ത് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം.ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരിക ബന്ധം വോട്ടര്‍മാര്‍ക്കിടയില്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍, ഈ പുതിയ വെളിപ്പെടുത്തലുകള്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രധാന ആയുധമാക്കും. 2011 മുതല്‍ 13 വരെ ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന സുധീര്‍ മലയിലാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കിയത്. ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ നാലുപേജ് ഗൂഢാലോചന നടത്തി അധികമായി എഴുതിച്ചേര്‍ത്തെന്ന കേസിലാണ് നാലാം സാക്ഷിയായി സുധീര്‍ മലയില്‍ മൊഴിനല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (20 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends