Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈ കേന്ദ്രീകരിച്ചുള്ള ലഹരിവേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ

07 FEBRUARY 2026 12:47 PM IST
മലയാളി വാര്‍ത്ത

ചെന്നൈ കേന്ദ്രീകരിച്ചുള്ള ലഹരിവേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടോളം പേർ പിടിയിൽ. (30), തമിഴ് സിനിമകളിലെ സഹസംവിധായിക വിന്‍സി നിവേദ (26) എന്നിവരടക്കം എട്ടുപേരെയാണ് ചെന്നൈ ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെ പിടി കൂടിയതോടെയാണ് ലഹരി ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.

വെങ്കിടേഷ് കുമാര്‍ എന്നയാളില്‍ നിന്നാണ് താന്‍ മയക്കുമരുന്ന് വാങ്ങുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിലെത്തിയ പോലീസ് സംഘം വെങ്കിടേഷിനെ പിടികൂടുകയായിരുന്നു. വത്സരവാക്കത്ത് ലഹരിമരുന്ന് കൈമാറാനായി കാറിലെത്തിയ വെങ്കിടേഷിനെയും സംഘത്തെയും പോലീസ് വളഞ്ഞുപിടിക്കുകയായിരുന്നു. ഈ കാറിലാണ് നടി അഞ്ജു കൃഷ്ണയും വിന്‍സി നിവേദയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നത്.

മോഡലിംഗിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രമായ 'വെള്ളിമലൈ'യില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം 'ആരോ'യിലും ഏതാനും ടെലിവിഷന്‍ പരമ്പരകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ടിവിയിലെ 'പ്രിയങ്കരി' എന്ന സീരിയലിലൂടെയാണ് അഞ്ജു പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയായത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് പോലീസിന്റെ നീക്കം. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെന്നൈ വത്സരവാക്കം പോലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (18 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (30 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (40 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (49 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (57 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends