Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്

06 FEBRUARY 2026 12:30 AM IST
മലയാളി വാര്‍ത്ത

നടി മംമ്ത മോഹന്‍ദാസിനെയും താരത്തിന്റെ വ്യക്തി ജീവിതത്തെയും കുറിച്ച് അറിയാത്തര്‍ ആരും തന്നെ ഉണ്ടാവില്ല. തന്റെ ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നപ്പോള്‍ തകര്‍ന്ന് പോകാതെ പോരാടിയ വ്യക്തിയാണ് മംമ്ത. രണ്ട് തവണ മംമ്ത കാന്‍സറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനും താരത്തെ ബാധിച്ചു. ഇപ്പോഴിതാ ക്യാന്‍സര്‍ ഡേയുടെ ഭാഗമായുള്ളൊരു പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'ഞാന്‍ എന്നും പറയുന്നൊരു കാര്യമുണ്ട്. കാന്‍സറിന് അങ്ങനെ പ്രത്യേക ദിവസമൊന്നും ഇല്ല. ആര്‍ക്കും ഏത് നിമിഷവും എന്തും സംഭവിക്കാം. ഇപ്പോള്‍ വളരെ കോമണായി പറയുന്നൊരു കാര്യമുണ്ട്, ലൈഫ് ഈസ് വെരി ഷോര്‍ട്ട്. അല്ലേ നിങ്ങള്‍ വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും കാന്‍സറെന്നല്ല ഏത് രോഗവും ആര്‍ക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഞാനതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. എന്റെ 24ാമത്തെ വയസിലായിരുന്നു കാന്‍സര്‍ കണ്ടുപിടിക്കുന്നത്. ഹോഡ്ജ്കിന്‍ ലിംഫോമ ആയിരുന്നു എനിക്ക്. അന്നത്തെ കാലത്ത് ഇതെ കുറിച്ചുള്ള ഒരു വിവരവും ഓണ്‍ലൈനില്‍ ലഭ്യമായിരുന്നില്ല. എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. മതാപിതാക്കള്‍ക്കും. എന്റെ കാന്‍സര്‍ ടൈപ്പിന്റെ റിസര്‍ച്ച് സ്റ്റഡി വരുന്നത് 40 വര്‍ഷത്തിന് ശേഷമാണ്. 2014ല്‍ ഒരു ക്ലിനിക്കല്‍ സ്റ്റഡിയുടെ ഭാഗമായിട്ടുണ്ട് ഞാന്‍.

 

എല്ലാ ട്രീറ്റ്‌മെന്റും ഫെയിലായ സമയത്തായിരുന്നു അത്. അത്ഭുതമായിരുന്നു അത്. ആ ഡ്രഗിന്റെ സ്റ്റഡി നടക്കുന്നത് 1984ല്‍ ആയിരുന്നു ഞാന്‍ ജനിച്ച വര്‍ഷം. എനിക്കൊപ്പം തന്നെ അതിന്റെ പരീക്ഷണവും നടന്നു കൊണ്ടിരുന്നു. ആ ഡ്രഗ് കാരണമാണ് ഞാനിന്നിവിടെ നില്‍ക്കുന്നത്. ആരോഗ്യകരമായ ജീവിതം, പുകവലി പാടില്ല, മദ്യപാനം പാടില്ല, എക്‌സസൈസ് എന്നൊക്കെ പലരും പറഞ്ഞു. ഇതെല്ലാം ഞാനും ചെയ്തതാണ്. വളരെ ആക്ടീവ് ആയിരുന്നു, ദിവസവും എക്‌സസൈസ് ചെയ്യുമായിരുന്നു. പക്ഷേ എനിക്ക് കാന്‍സര്‍ വന്നു. നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്. എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കും. വിഷമം നമുക്ക് തുണയാകില്ല. ജീവിതത്തോട് ഇനിക്കിപ്പോള്‍ പാഷനാണ്. കഷ്ടപ്പെട്ടിട്ട് തിരിച്ച് കിട്ടിയ ജീവിതമാണ്.

 

കാന്‍സര്‍ പേഷ്യന്‍സിനെ ഒരിക്കലും സങ്കടത്തോടെ നോക്കല്ലേ, സഹതാപത്തോടെ നോക്കല്ലേന്ന് പലപ്പോഴും പറയാറുണ്ട്. കാരണം അതൊരിക്കലും അവരെ സഹായിക്കില്ല. അവരുടെ ഭാരം കൂട്ടാനല്ലല്ലോ കുറയ്ക്കാനല്ലേ നമ്മള്‍ കാണാന്‍ പോകുന്നത്. ഒരു ചിരി നിങ്ങളുടെ മുഖത്തുണ്ടാകണം. അത് അവരില്‍ വലിയ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുക. കാന്‍സറിന്റെ വാക്‌സിന്‍ ഭാവിയില്‍ ഉണ്ടാകും. അതിപ്പോഴും റിസര്‍ച്ചിലാണ്' മംമ്ത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (3 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (16 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends