വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ലൈംഗികപീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാൻ. മൂന്നാമത്തെ പരാതിക്കാരി ആത്മാർഥമായി ആണ് പരാതി നൽകിയത് എങ്കിൽ ആ പരാതി നിങ്ങൾ ആദ്യം നൽകേണ്ടത് നിങ്ങളുടെ സുഹൃത്തുക്കൾ എന്ന് നിങ്ങൾ കരുതുന്നവർക്കെതിരെയാണ് എന്ന് ഫെന്നി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പോസ്റ്റ് ഇങ്ങനെ... മൂന്നാമത്തെ പരാതിക്കാരി ആത്മാർഥമായി ആണ് പരാതി നൽകിയത് എങ്കിൽ ആ പരാതി നിങ്ങൾ ആദ്യം നൽകേണ്ടത് നിങ്ങളുടെ സുഹൃത്തുക്കൾ എന്ന് നിങ്ങൾ കരുതുന്നവർക്കെതിരെയാണ്. നിങ്ങളുടെ സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് അവരാണ്. നിങ്ങൾ ആരോപിക്കുന്നത് ശരിയാണെങ്കിൽ നിങ്ങൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞ ദിവസം കഴിഞ്ഞു കൃത്യം 6 ദിവസങ്ങൾക്കിപ്പുറം വിഷു ദിനത്തിൽ നിങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളിന് നിങ്ങൾ വിഷു കൈനീട്ടം നൽകിയ വിവരം പൊതുജനത്തിനെ അറിയിച്ചത് അവരാണ്.
നിങ്ങൾ നടത്തുന്ന വ്യാജപ്രചാരങ്ങൾക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യും.. എന്നായിരുന്നു പോസ്റ്റ്.
https://www.facebook.com/Malayalivartha
























