Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

പൊട്ടിത്തെറിച്ച് മന്ത്രി... മഴമാറിയിട്ടും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തന്നെ; റോഡ് നിര്‍മ്മിച്ച കരാറുകാരന്റെ പേര് റോഡ് സൈഡില്‍ വച്ചാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ചിറാപുഞ്ചി വിവാദത്തിനും ഗസ്റ്റ് ഹൗസിലെ മദ്യക്കുപ്പി വിവാദത്തിന് ശേഷവും ഉദ്യോഗസ്ഥരോട് കയര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും

22 DECEMBER 2021 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

അധികാരമേറ്റെടുത്ത് കുറച്ച് നാളുകള്‍ക്ക് ശേഷം എങ്ങനെയെല്ലാം പബ്ലിസിറ്റി ഉണ്ടാക്കാമെന്ന് ശ്രമിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസില്‍ ചാനലുകാരെ കൂട്ടിക്കൊണ്ട് പോയി റെയ്ഡ് നടത്തി ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറി. ഇതില്‍ ഉദ്യോഗസ്ഥരെല്ലാം അമര്‍ഷത്തിലാണ്. അവസാനം മാനേജര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു.

അത് കഴിഞ്ഞപ്പോള്‍ ജയസൂര്യയുമായുള്ള ചിറപുഞ്ചി മഴയായി. ചിറാപുഞ്ചിയിലെ മഴ മാറിയിട്ടും ഇവിടത്തെ റോഡുകള്‍ പഴയ പടിതന്നെ. പല ഗ്രാമീണ റോഡുകളിലൂടെയും യാത്ര പോലും ചെയ്യാന്‍ വയ്യ. കരാറുകാരുടെ പേര് റോഡ് സൈഡില്‍ വച്ചിട്ട് എന്ത് കാര്യം. മനോരമയും ഏഷ്യാനെറ്റും മത്സരിച്ച് റോഡിലെ കുഴികള്‍ കാണിച്ചു. എല്ലാം അതുപോലെ തന്നെ.



ഇപ്പോള്‍ വീണ്ടും മന്ത്രി റിയാസ് വാര്‍ത്തകളില്‍ നിറയുകയാണ്. നല്ലകാര്യത്തിനല്ല. ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ചു എന്നാണ് വാര്‍ത്ത. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോ... റോഡ് നിര്‍മാണം കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോടാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇത്തവണ പൊട്ടിത്തെറിച്ചത്.

7 മാസം മുന്‍പു കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം- വിമാനത്താവളം റോഡ് നന്നാക്കാത്തതിനെക്കുറിച്ചു ചര്‍ച്ച ചെയ്ത ഉന്നതതല യോഗത്തില്‍ നിന്നു കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിട്ടുനിന്നതാണു മന്ത്രിയെ പ്രകോപിപ്പിച്ചത്. മന്ത്രി വിളിച്ച യോഗത്തില്‍ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എന്‍ജിനീയറും പങ്കെടുത്തപ്പോള്‍, കമ്പനി അയച്ചതു ജൂനിയര്‍ ഉദ്യോഗസ്ഥനെയാണ്.


സാങ്കേതിക കാരണങ്ങളുടെ പേരില്‍ അറ്റകുറ്റപ്പണി ഇഴയുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണു മന്ത്രിയുടെ നിയന്ത്രണം വിട്ടത്. പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്തു വകുപ്പിന്റെ പ്രശ്‌നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും എന്ന് കടുത്ത ഭാഷയില്‍ മന്ത്രി പറഞ്ഞു.

നിര്‍മാണത്തിനുള്ള മണ്ണ് ആര് എത്തിക്കുമെന്ന തര്‍ക്കത്തിലാണു പണി ഇഴഞ്ഞത്. കരാറുകാര്‍ തന്നെ മണ്ണ് എത്തിക്കണമെന്നു വ്യവസ്ഥയുണ്ടെന്നു മരാമത്ത് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ശകാരം കേട്ടതോടെ സാങ്കേതിക തടസ്സം നീങ്ങി. ഫെബ്രുവരിയോടെ പണി പൂര്‍ത്തിയാക്കാമെന്ന ഉറപ്പോടെ വിശദമായ റിപ്പോര്‍ട്ടും കരാര്‍ കമ്പനി നല്‍കി. കടലിനു ചേര്‍ന്നായതിനാല്‍ സംരക്ഷണഭിത്തി നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനു ശേഷമാകും റോഡ് പണി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് 221 ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

മന്ത്രി മുഹമ്മദ് റിയാസും തന്റെ വകുപ്പ് കീഴിലുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നത് ഇപ്പോള്‍ പതിവാണ്. കഴിഞ്ഞ നവംബര്‍ അവസാനം വടകര റസ്റ്റ് ഹൗസിലേക്കായിരുന്നു റിയാസിന്റെ കടന്നുവരവ്. മദ്യകുപ്പികളുടെ ശേഖരമാണ് മന്ത്രി ഓഫിസ് പരിസരത്ത് കണ്ടത്. ഒഴിഞ്ഞ മദ്യകുപ്പികള്‍ ചൂണ്ടി ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്നതും വിഡിയോയിലുണ്ട്.



ഇതൊന്നും റസ്റ്റ് ഹൗസില്‍ പാടില്ലെന്ന് അറിയില്ലേ, നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലേ.. റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് അറിയില്ലെന്ന് ഉണ്ടോ. ഇതൊന്നും അത്ര നല്ലതല്ല കേട്ടോ. ആ കുപ്പിയെടുക്ക്.. ഉദ്യോഗസ്ഥനോട് മന്ത്രി പറയുന്നു. മന്ത്രി പറഞ്ഞത് അനുസരിച്ച് ഉദ്യോഗസ്ഥന്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ നിന്നും കുപ്പി എടുക്കുന്നതും വിഡിയോയില്‍ കാണാം.

ഗസ്റ്റ് ഹൗസിന്റെ പരിസരം ശുചിയാക്കാന്‍ ആദ്യം നിര്‍ദേശം നല്‍കണമെന്നും ഇതുപോലെ തോടുപോലെ ആയി കിടക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലേക്കും മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം വേണമെന്നും കമന്റ് ബോക്‌സില്‍ പലരും ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (17 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (28 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (42 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (56 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends