Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഹയ ചെറിയ മീനല്ല... ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും മുന്‍ ഭാര്യ ഹയയും തമ്മിലുളള കേസില്‍ നിര്‍ണായക വിധി; മുന്‍ ഭാര്യയ്ക്ക് കൊട്ടാരങ്ങളും ആഭരണങ്ങളും നോക്കി നടത്താന്‍ ദുബായ് ഭരണാധികാരി നല്‍കേണ്ടത് 700 മില്യണ്‍ ഡോളറിലധികം

22 DECEMBER 2021 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും മുന്‍ ഭാര്യയും തമ്മിലുളള ഇണക്കവും പിണക്കവും നാടുവിടലും ഒക്കെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ രാജകുമാരിക്ക് അനുകൂലമായി വലിയൊരു വിധി വന്നിരിക്കുകയാണ്. ഇവര്‍ തമ്മിലുളള കേസില്‍ റെക്കാഡ് തുകയാണ് ലണ്ടനിലെ കോടതി വിധിച്ചിരിക്കുന്നത്.

സ്വത്തിന്റെ അവകാശത്തിന്റെ പേരിലെ കേസില്‍ ഷെയ്ഖ് മുഹമ്മദിന്റെ ആറാം ഭാര്യയായിരുന്ന ഹയ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരിക്ക് 554 മില്യണ്‍ പൗണ്ട് (ഏകദേശം 733 മില്യണ്‍ ഡോളര്‍) ഷെയ്ഖ് നല്‍കാനാണ് കോടതി വിധിച്ചത്. രാജകുമാരിക്കും ഇവരുടെ രണ്ട് മക്കള്‍ക്കും ആജീവനാന്ത സുരക്ഷ ഉറപ്പാക്കാനാണ് ഇത്രയും തുക നല്‍കേണ്ടി വരിക.

സുരക്ഷയ്ക്കായുളള തുകയല്ല വിവാഹബന്ധം തകര്‍ന്നതിലൂടെ ലഭിക്കേണ്ട നഷ്ടപരിഹാരമാണ് ഷെയ്ഖ് നല്‍കേണ്ടതെന്ന് കോടതിയില്‍ വിധി പ്രഖ്യാപിച്ച ജഡ്ജി ഫിലിപ് മൂര്‍ പറഞ്ഞു. തുകയില്‍ 251.5 മില്യണ്‍ പൗണ്ട് മൂന്ന് മാസത്തിനകം ഹയയ്ക്ക് നല്‍കണം. ഹയയുടെ ബ്രിട്ടീഷ് മാളികകള്‍ സംരക്ഷിക്കാനും ആഭരണങ്ങള്‍ക്കും ഓട്ട പന്തയത്തിനുപയോഗിക്കുന്ന കുതിരകള്‍ക്കുമായി അവര്‍ പറഞ്ഞ തുക അടയ്ക്കണമെന്നും കോടതി പറഞ്ഞു. ഈ തുക ഒറ്റ തവണയായി തന്നെ നല്‍കണം.

മക്കളായ ജലീല (14), സയിദ്(9) എന്നിവര്‍ക്ക് മൂന്ന് മില്യണ്‍ പൗണ്ട് വിദ്യാഭ്യാസത്തിനായി നല്‍കണം. കൊടുക്കാനുളള 9.6 മില്യണ്‍ പൗണ്ടും നല്‍കണം. കുട്ടികള്‍ വളരുമ്പോള്‍ അവരുടെ പരിപാലനത്തിനും സുരക്ഷയ്ക്കും വര്‍ഷം 11.2 മില്യണ്‍ പൗണ്ട് നല്‍കണം. എച്ച്എസ്ബിസി ബാങ്കിന്റെ 290 മില്യണ്‍ പൗണ്ട് സെക്യുരിറ്റി നിക്ഷേപം വഴി ഇത് ഉറപ്പാക്കണം. റെക്കാഡ് തുക നല്‍കണമെന്നാണ് കോടതി വിധിച്ചതെങ്കിലും ഹയ ആവശ്യപ്പെട്ട 1.4 ബില്യണ്‍ പൗണ്ടിന്റെ പകുതി മാത്രമാണ് നല്‍കാന്‍ കോടതി വിധിച്ചത്.

തനിക്കും മക്കള്‍ക്കും മേലുളള ഷെയ്ഖ് മുഹമ്മദിന്റെ സ്വാധീനത്തില്‍ നിന്നും തങ്ങള്‍ക്ക് പുറത്തുകടക്കണമെന്നും ഹയ കോടതിയില്‍ ആവശ്യപ്പെട്ടു. തന്റെ അംഗരക്ഷകരില്‍ ഒരാളുമായി ഹയയ്ക്ക് ബന്ധമുണ്ടായതിനെ തുടര്‍ന്നുളള പ്രശ്‌നങ്ങള്‍ കാരണമാണ് ഇവര്‍ മക്കളുമൊത്ത് ലണ്ടനിലെത്തിയത്. ഈ പ്രശ്‌നത്തില്‍ ഷെയ്ഖ് മുഹമ്മദിനോട് ഹയ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഷെയ്ഖില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടായതായാണ് ഹയ വെളിപ്പെടുത്തുന്നത്. ഹയയുടെയും അഭിഭാഷകരുടെയും ഫോണ്‍കോളുകള്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ട വാര്‍ത്തകളുണ്ടായിരുന്നു.

ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ മൂന്നാമത്തെ ഭാര്യ അലിയാ രാജ്ഞിയിലുള്ള മകളാണ് ഹയ ബിന്‍ത് ഹുസൈന്‍. ജോര്‍ദാനിലെ അബ്ലുള്ള രണ്ടാമന്‍ രാജാവിന്റെ അര്‍ധ സഹോദരിയാണ് ഇവര്‍. ജോര്‍ദാനിലെ ഹയ രാജകുമാരി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 1921 മുതല്‍ ജോര്‍ദാന്‍ ഭരിക്കുന്ന രാജവംശമായ ഹാഷ്മി കുടുംബാംഗമാണ്. ഇംഗ്ലണ്ടിലെ ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. അന്താരാഷ്ട്ര ജംപിങ് മത്സരത്തില്‍ ജോര്‍ദാന് വേണ്ടി മത്സരിച്ച ഒരു അശ്വാഭ്യാസിയാണ് ഹയ. രണ്ടു തവണ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഇക്വസ്‌റ്റേറിയന്‍ സ്‌പോര്‍ട്‌സ് എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.

2004 ഏപ്രില്‍ 10ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനെ ഹയ വിവാഹം ചെയ്തു. 2007 ഡിസംബര്‍ രണ്ടിന് ആദ്യത്തെ കുഞ്ഞിന് ഷെയ്ഖ ജലീല ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ജന്മം നല്‍കി. യുഎഇയുടെ 36ആം ജന്മദിനമായ ഡിസംബര്‍ രണ്ടിനായിരുന്നു ആദ്യ കുഞ്ഞ് ജനിച്ചത്. 2012 ജനുവരി ഏഴിന് രണ്ടാമത്തെ കുട്ടിയായ ശെയ്ഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ജനിച്ചു. ഇങ്ങനെ സന്തോഷത്തോടെയിരിക്കുമ്പോഴാണ് അംഗരക്ഷകനുമായുള്ള അടുപ്പം പുറത്തായതും ഹയ നാട് വിട്ടതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (16 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (27 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (41 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (55 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends