നാളെ വിവാഹം നടക്കാനിരിക്കെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഹാഷിമിന്റെ വേര്‍പാട് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി

നാളെ വിവാഹം നടക്കാനിരിക്കെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൂടരഞ്ഞി ഉറുമിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ടാണ് യുവാവ് മരിച്ചത്.
വല്ലത്തായ് പാറ പുറമഠത്തില്‍ സുബൈറിന്റെ മകന്‍ ഹാഷിം ആണ് (26) മരിച്ചത്. യുവാവ് അപകട സ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഹാഷിമിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. സന്തോഷം അലയടിച്ചിരുന്ന ആ വീട് സങ്കടക്കടലിലായി.
സഹയാത്രികന്‍ കാരക്കുറ്റി തൊട്ടിയില്‍ റഫീഖിന്റെ മകന്‍ മുഹമ്മദ് ജുനൈസിന് (19) സാരമായി പരിക്കേറ്റു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 7.15 ഓടെയാണ് അപകടം നടന്നത്. പൂവാറംതോടില്‍ നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഉറുമിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം വിടുകയായിരുന്നു.
മുക്കത്തെ കടയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























