ടോര്‍ച്ചിന്റെ വെട്ടത്തില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ...42-ാം ദിവസം മൂത്രതടസം....മൂത്രം പോകാന്‍ കമ്പികൊണ്ടു തുളച്ച് കുഴലിട്ടു..കുഴലും താങ്ങിയാണ് പിന്നെ ജീവിച്ചത്...

കേരളത്തിലെ വലിയൊരു വിഭാഗം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശാരീരികമായും പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ പിന്തിരിഞ്ഞവരാണ്.പലർക്കും ശസ്ത്രക്രീയ പരാജയമായതിന്റെ ഭീകരമായ അവസ്ഥയാണ് പറയാനുള്ളത്.ട്രാൻസ് പേഴ്സൺ അനന്യയുടെ മരണം കേരളം ഒരുപാട് ചർച്ചചെയ്തതുമാണ്.എന്നാൽ വീണ്ടുമിതാ അത്തരമൊരു അവസ്ഥ പങ്കുവെക്കുകയാണ് ട്രാൻസ് ജെൻഡർ തൃപ്തി ഷെട്ടി.
ലിംഗമാറ്റശസ്‌ത്രക്രിയ സമ്മാനിച്ച ശാരീരികപീഡകളെക്കുറിച്ചു തൃപ്‌തി ഹൃതിക് എന്ന ട്രാന്‍സ് വുമണ്‍ വിവരിക്കുമ്പോള്‍, കേള്‍വിക്കാരുടെ നട്ടെല്ലിലും ഒരു തരിപ്പ് പടരാതിരിക്കില്ല. 2015-ല്‍ ബംഗളുരുവിലെ എന്നൂര് ക്രോസ് ആശുപത്രിയിലാണു തൃപ്‌തിക്കു ലിംഗമാറ്റശസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയയ്‌ക്കു മുമ്പ് എച്ച്.ഐ.വി. പരിശോധന മാത്രം. ഓപ്പറേഷന്‍ തീയറ്റര്‍ എന്നൊന്നും പറയാനാകാത്ത ഒരു മുറിയിലെ മേശയില്‍ കിടത്തിയായിരുന്നു ശസ്‌ത്രക്രിയ. അവിടെ ആകെയുണ്ടായിരുന്ന "ശസ്‌ത്രക്രിയാ ഉപകരണങ്ങള്‍" ഇവയാണ്: ഒരു കത്രിക, സൂചിയും നൂലും, കത്തി, വെളിച്ചത്തിനു ടോര്‍ച്ച്!
നട്ടെല്ലില്‍ അനസ്‌തേഷ്യ കുത്തിവയ്‌പ്പെടുത്തെങ്കിലും ശസ്‌ത്രക്രിയ കഴിഞ്ഞപ്പോഴേക്കുതന്നെ ബോധം തെളിഞ്ഞു. തുടര്‍ന്ന്, അതികഠിനമായ വേദന. ആധുനികവൈദ്യശാസ്‌ത്രത്തിന്റേതായ സുരക്ഷാസംവിധാനങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ഈ പ്രാകൃതശസ്‌ത്രക്രിയയ്‌ക്കു വഴങ്ങിയതു പെണ്ണാകണം എന്ന മോഹംകൊണ്ടു മാത്രം. ശസ്‌ത്രക്രിയ കഴിഞ്ഞയുടന്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷപൂര്‍വം "ജല്‍സ"യും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രതടസം അനുഭവപ്പെട്ടു. ഒടുവില്‍, മൂത്രം പോകാന്‍ കുഴലിടേണ്ടിവന്നു. അതിനായി ആശുപത്രിയിലെത്തിയെങ്കിലും പ്രാകൃതമായ രീതിയില്‍ കമ്പികൊണ്ടു തുളച്ചാണു കുഴലിട്ടതെന്നു തൃപ്‌തി പറയുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ച ട്രാൻസ് ജെൻഡർ തൃപ്തി ഷെട്ടിയുടെ ജീവിതം ഇപ്പോൾ ദുരിതപൂർണ്ണമാകുകയാണ്. ബാംഗ്ലൂരില്‍ വെച്ച് 2012ലായിരുന്നു തൃപ്തിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ. 18000 രൂപയായിരുന്നു അന്ന് ശസ്ത്രക്രിയക്ക് ചെലവായതെന്ന് തൃപ്തി പറയുന്നു. സര്‍ജറി കഴിഞ്ഞ് 41 ദിവസമാകുമ്പോഴേക്കും മൂത്ര തടസ്സം നേരിട്ടു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടി. മൂത്ര തടസ്സം മാറ്റാന്‍ ട്യൂബിട്ടു. 2014ല്‍ ഇതേ അവസ്ഥ ഉണ്ടായപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി. കുറച്ച് നാളുകള്‍ക്ക് ശേഷം ബുദ്ധിമുട്ട് തുടങ്ങിയെങ്കിലും പുറത്ത് പറയാന്‍ മടിയായെന്ന് തൃപ്തി പറയുന്നു. ഇപ്പോള്‍ വേദന സഹിക്കാനാവുന്നതിലും അപ്പുറമാണ്.
ബുദ്ധിമുട്ട് കൂടിയപ്പോള്‍ വൈദ്യസഹായം തേടി. സര്‍ജറി നടത്തണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. മൂത്രമൊഴിക്കുമ്പോള്‍ ഉള്ളിലുള്ള ഞരമ്പുകളെല്ലാം വലിഞ്ഞ് സഹിക്കാനാവാത്ത വേദനയുണ്ടാകും. അള്‍ട്ര സൗണ്ട് സ്‌കാനിംഗ് ഉള്‍പ്പെടെ എല്ലാ പരിശോധനകളും നടത്തി.ബ്രെസ്റ്റ് സര്‍ജറിയും പരാജയപ്പെട്ടുവെന്ന് തൃപ്തി പറയുന്നു. അതും സര്‍ജറി ചെയ്ത് എടുത്ത് മാറ്റണം. എറണാകുളത്തെ കോസ്‌മെറ്റിക് ക്ലിനിക്കില്‍ നിന്നായിരുന്നു സര്‍ജറി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ക്ലിനിക്ക് അടച്ചു പൂട്ടി.
അവിടെ ഒരിക്കലും സര്‍ജറി ചെയ്യാന്‍ പാടില്ലായിരുന്നു. അബദ്ധമായി പോയി. ജെല്ലാണ് ഉപയോഗിച്ചത്. പൈസ കുറവാണെന്ന് പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത്. സിലിക്കണ്‍ ആണ് നല്ലത്. ജെല്ല് വെറുതെ ശരീരത്തില്‍ നിര്‍ത്തേണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. അതും എടുത്ത് മാറ്റണം. പക്ഷേ സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ട് ബ്രെസ്റ്റ് സര്‍ജറി ഇപ്പോള്‍ ചെയ്യുന്നില്ല.
https://www.facebook.com/Malayalivartha


























