മതം രാഷ്ട്രീയത്തിൽ കലരുമ്പോഴുള്ള അപകടം നോക്കു; എനിക്ക് അന്നം തരുന്നത് നിന്‍റെ അടുപ്പിലെ ദൈവമല്ല; കഷ്ടപ്പെട്ട് പഠിച്ച് കിട്ടിയ ജോലി ചെയ്ത് കിട്ടുന്ന സാലറി കൊണ്ടാണ് തിന്നുന്നത്; നിങ്ങളിലെത്ര പേര്‍ക്ക് പടച്ചോന്‍ 3 നേരം പൊതിച്ചോറ് പാര്‍സലയക്കുന്നുണ്ട് ഗയ്സ്; ദൈവങ്ങളൊക്കെയും ഊളകളാണ്; മനുഷ്യന്‍റെ പട്ടിണിയും ദാരിദ്ര്യവും മാറാ രോഗവും കൊറോണയും മനപ്രയാസങ്ങളും കാണാത്ത എല്ലാ പര നാറി ദൈവങ്ങളേയും ഞാൻ നിന്ദിക്കുന്നു; ആഞ്ഞടിച്ച് ജസ്‌ല മാടശേരി

മതം രാഷ്ട്രീയത്തിൽ കലരുമ്പോഴുള്ള അപകടത്തെ കുറിച്ച് ഇപ്പോഴും ചൂണ്ടി കാണിക്കുന്ന ഒരു വ്യക്തിയാണ് ജസ്‌ല മാടശേരി. മാത്രമല്ല മതത്തെയും ജസ്‌ല വെറുക്കുന്നുണ്ട്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഉദാഹരണ സഹിതം ജസ്‌ല ഒരു കാര്യം ചൂണ്ടികാണിച്ചിരിക്കുകയാണ്. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; മതം രാഷ്ട്രീയത്തിൽ കലരുമ്പോഴുള്ള അപകടം നോക്കു. ആരുടേയും മരണം വേദനാജനകമാണ്.
പരസ്പരം വേട്ടയാടിയും, കൊന്നും കഴിഞ്ഞിരുന്ന ഒരു ഭൂതകാലം മനുഷ്യനുണ്ടായിരുന്നു. അതിൽ നിന്ന് മനുഷ്യനെ വേർപെടുത്തിയത്, സഹജീവികളോടുള്ള കരുണയും കരുതലുമാണ്. അതാണ് പരിണാമ ചക്രത്തിൽ മനുഷ്യനെ നിലനിർത്തിയത്.
ഗോത്രിയതയ്ക്ക് വേണ്ടിയും, മതത്തിന് വേണ്ടിയും, ദേശിയതയ്ക്ക് വേണ്ടിയും പഴയത് പോലെ മനുഷ്യൻ പരസ്പരം വേട്ടയ്ക്കിറങ്ങി കൊന്നൊടുക്കിയിരുന്നെങ്കിൽ ഇന്ന് ലോക ജനസംഖ്യ ഒരു കോടിയിൽ പോലുമെത്തുമായിരുന്നില്ല.
പ്രാകൃത മത ഗോത്രബോധത്തിലാണ് പരസ്പരം ഉള്ള വേട്ടയും, രക്തസാക്ഷിത്വവും ആനന്ദകരമായിരുന്നത്. രാഷ്ട്രീയം ആധുനികമാകണം, പ്രാകൃതമായ രാഷ്ട്രീയങ്ങൾക്ക് മനുഷ്യൻ്റെ സാംസ്ക്കാരിക പരിണാമത്തിൽ പിടിച്ചു നിൽക്കാനാവില്ല.
മറ്റൊരു കുറിപ്പിൽ ജസ്‌ല പറഞ്ഞിരിക്കുന്നതും ശ്രദ്ധേയമാണ്. വൗ. ഞാനെന്തൊരു ക്രൂരയാണ് ഗയ്സ്.സമുദായത്തെ സ്നേഹിക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന എന്നോടൊന്നും പടച്ചോന്‍ പൊറുക്കൂല. പിന്നൊരു കാര്യുണ്ട് മുഹമ്മദേ. എനിക്ക് അന്നം തരുന്നത് നിന്‍റെ അടുപ്പിലെ ദൈവമല്ല.
കഷ്ടപ്പെട്ട് പഠിച്ച് കിട്ടിയ ജോലി ചെയ്ത് കിട്ടുന്ന സാലറി കൊണ്ടാണ് തിന്നുന്നത്. നിങ്ങളിലെത്ര പേര്‍ക്ക് പടച്ചോന്‍ 3 നേരം പൊതിച്ചോറ് പാര്‍സലയക്കുന്നുണ്ട് ഗയ്സ്. ഞാന്‍ എല്ലാ ദൈവങ്ങളേയും നിന്ദിക്കുന്നു.. ദൈവങ്ങളൊക്കെയും ഊളകളാണ്.
മനുഷ്യന്‍റെ പട്ടിണിയും ദാരിദ്ര്യവും മാറാ രോഗവും കൊറോണയും മനപ്രയാസങ്ങളും കാണാത്ത എല്ലാ പര നാറി ദൈവങ്ങളേയും... ഏത് മതക്കാര്‍ കേസ് കൊടുക്കും...? അപ്പൊ ദൈവമല്ല നിങ്ങടെ വിഷയം..മതമാണ്.. കെട്ടുകഥകളാണ്..അത് പറഞ്ഞും വിറ്റും നിങ്ങള്‍ കെട്ടിപ്പടുത്ത നിങ്ങളുടെ ബിസിനസ്സാണ്.. നമോവാകം..മാഷാ ഡിങ്കാ..
https://www.facebook.com/Malayalivartha


























