Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വെള്ളത്തില്‍ മുക്കിയത് മാത്രമല്ല നവജാതശിശുവിന്റെ മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ഭയാനകം, വെള്ളത്തില്‍ മുക്കിയതും തലയ്ക്ക് ക്ഷതമേറ്റതുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്, മേഘയുടെയും കാമുകനായ ഇമ്മാനുവലിന്റെയും ഡിഎന്‍എ പൊലീസ് ശേഖരിച്ചു. കുട്ടിയും മാതൃത്വം ഉറപ്പിക്കും ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പിക്കും, കേസില്‍ ഇത് നിര്‍ണ്ണായകം

24 DECEMBER 2021 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു പ്രസവിച്ചയുടൻ അമ്മ കുഞ്ഞിനെ ബക്കറ്റിൽ മുക്കികൊലപ്പെടുത്തിയെന്ന വാർത്ത. തൃശൂരിലായിരുന്നു ഈ നടുക്കുന്ന സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരിയകയാണ്. വെള്ളത്തില്‍ മുക്കിയതും തലയ്ക്ക് ക്ഷതമേറ്റതുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുകയാണ്. സംഭവത്തില്‍ തൃശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), കാമുകന്‍ വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളംവീട്ടില്‍ അമല്‍ (24) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

കഴിഞ്ഞ ദിവസം പ്രതിയായ മേഘയുടെ വസതിയിലെത്തിച്ച് തെളിവെടുത്തിരുന്നു. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി മേഘയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ന‌‌‌ടത്തി. നാട്ടുകാർ വളരെ ഞെട്ടലോടെ നോക്കി നിൽക്കെ മേഘ വീട്ടിലേക്ക് കയറി കുഞ്ഞിനെ മുക്കിക്കൊല്ലാൻ ഉപയോഗിച്ച ബക്കറ്റ്, പ്രസവം നടന്ന മുറയുമൊക്കെ പലീസിനെ കാണിച്ചു കൊടുത്ത് സംഭവും നടന്നത് വിവരിച്ച് കൊടുത്തു.പിന്നീട് കുഞ്ഞിനെ പൊതിഞ്ഞു നൽകിയ ബാഗ് കാണിച്ചു കൊടുത്തു.

 

ഈ ബാഗിലാണ് കാമുകനായ ഇമ്മനുനവലിന് കുഞ്ഞിനെ കൈമാറിയത്. തുടർന്ന് ഇമ്മാനുവലിന്റെ വീട്ടിലും പോസീസെത്തി കുഞ്ഞിനെ ആദ്യം കത്തിക്കാൻ പ്ലാനിട്ട പ്രകാരം വാങ്ങിയ ഡീസൽ പോലീസ് അവിടെ നിന്നും കണ്ടെത്തി. ഇതിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തെത്തിയും തെളിവെടുപ്പ് നടത്തി.

വീട്ടുകാര്‍ അറിയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൽ വേണ്ടിയാണ് നേരത്തെ ബക്കറ്റിൽ കരുതിവെച്ചിരുന്ന വെള്ളത്തില്‍ മുക്കി കൊന്നതെന്ന് മേഘ സമ്മതിച്ചിരുന്നു. മേഘ സ്ഥിരമായി ഉപയോഗിക്കുന്ന ഹാന്‍ഡ് ബാഗിലാണ് മൃതദേഹം കാമുകന്റെ കൈയ്യിൽ കൊടുത്തുവിട്ടത്. വീട്ടുകാര്‍ അറിയാതെയാണ് പ്രസവിച്ചതെന്ന മേഘയുടെ അവകാശവാദത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍ വീട്ടുകാര്‍ക്ക് ഇതേക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രസവിക്കും മുമ്പ് തന്നെ മേഘ കുഞ്ഞിനെ വധിക്കാന്‍ പദ്ധതിയിട്ടു. പ്രസവിച്ചയുടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ടു കൊന്നതും മുന്‍നിശ്ചയ പ്രകാരമാണ്.

വീട്ടില്‍ ആരും അറിയാതെ പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊല്ലാനായി കരുതിവയ്ച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും പൊലീസ് കണ്ടെത്തി. ഇമ്മാനുവലും അയല്‍വാസിയായ മേഘയും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

മേഘ ഗര്‍ഭിണിയാകുകയും വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്ക് ഉറങ്ങിയിരുന്ന മേഘ ശനിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടില്‍ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ കൊല്ലാനായി കരുതിവയ്ച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

പിന്നീട് കുളിച്ച്‌ വസ്ത്രങ്ങള്‍ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ സുഹൃത്തായ അമലിന്റെ സഹായത്തോടെ മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്ബില്‍ നിന്നും 150 രൂപയുടെ ഡീസല്‍ വാങ്ങി.

എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന് മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിനും സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാല്‍ പരിസരത്തേക്ക് എത്തിയത്. തുടര്‍ന്ന് മൃതദേഹമടങ്ങിയ സഞ്ചി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം ക്യാരി ബാഗിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് യുവാക്കളായ മാനുവല്‍, സുഹൃത്ത് അമൽ എന്നിവൽ അറസ്റ്റിലായത്.ഇതാണ് കേസിൽ വഴിത്തിരിവായത്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎന്‍എ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേരാണ് അറസ്റ്റിലായത്. ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയും മാതൃത്വം ഉറപ്പിക്കും. ഇത് കേസില്‍ നിര്‍ണ്ണായകമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (11 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (23 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (29 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends