പ്രത്യാശയുടെ കാലത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടി... കരുതലോടെ ആഘോഷിക്കാം..... ലോകമെമ്പാടുമുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ സന്തോഷത്തില്‍.... കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച്കൊണ്ട് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന ചടങ്ങുകള്‍ നടന്നു, ഒമൈക്രോണ്‍ പശ്ചാതലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം, വിശ്വാസികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും, കേരള ഗവര്‍ണറും, ഉപരാഷ്ട്രപതിയും, മുഖ്യമന്ത്രിയുമടക്കം നിരവധി പേര്‍

പ്രത്യാശയുടെ കാലത്തിലേക്കുള്ള ഒരു ചുവടുവെപ്പ്് കൂടി...ലോകമെമ്പാടുമുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ സന്തോഷത്തില്‍.... കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിക്കാന്‍ കാര്യമായി സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ വളരെ ഭംഗിയായി തന്നെ ആഘോഷിക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍.
ഇത്തവണ കോവിഡിന് മുമ്പത്തെ പോലെ കരോളും സജീവമായിരുന്നു. ഡിസംബര്‍ 20ന് തന്നെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കരോള്‍ സംഘം സജീവമായി. ആട്ടവും പാട്ടും ഡാന്‍സും, കരിമരുന്ന് പ്രയോഗവുമൊക്കെയായി എല്ലാവരും ഉണ്ണിയേശുവിന്റെ പിറവി ദിനം സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്. പാതിരാകുര്‍ബാനകള്‍ പള്ളികളില്‍ നടന്നു. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി സംസ്ഥാനത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച്കൊണ്ട് തന്നെയാണ് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന ചടങ്ങുകള്‍ നടന്നത്.
ഒമൈക്രോണ്‍ പശ്ചാതലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ലോകമെമ്പാടമുള്ള വിശ്വാസികള്‍ക്ക് രാഷ്ട്രപതിയും, കേരള ഗവര്‍ണറും, ഉപരാഷ്ട്രപതിയുമടക്കം ക്രിസ്തുമസ് ആശംകള്‍ നേര്‍ന്നിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ക്രിസ്മസ് സന്ദേശത്തിലൂടെ ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു.
ക്ഷമ, സ്നേഹം, അനുകമ്പ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതാണെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസ സന്ദേശത്തില്‍ പറയുന്നു.
സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ സന്ദേശം. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തില്‍ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാല്‍ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി .
https://www.facebook.com/Malayalivartha



























