മറ്റൊരുകാലത്തുമില്ലാത്ത സഹായം... ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം ഒഴിവാക്കാന്‍ കേന്ദ്രം നേരിട്ടിടപെട്ടു; ശബരിമല തീര്‍ഥാടകര്‍ക്കായി 15 സ്‌പെഷല്‍ ട്രെയിന്‍; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും സംസ്ഥാനത്തുള്ളവര്‍ക്കും ഏറെ അനുഗ്രഹം

കോവിഡ് സമയത്ത് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പലതും ഇപ്പോഴും തുടങ്ങിയിട്ടില്ല. അതിനിടയ്ക്കാണ് ഒമിക്രോണ്‍ ഭീതിയും വന്നത്. ഇതോടെ സാധാരണക്കാരായ ശബരിമല ഭക്തര്‍ പെട്ടുപോയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായകമായി കേന്ദ്രം.
ശബരിമല തീര്‍ഥാടകര്‍ക്കായി 15 സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നാളെ കൊല്ലത്തു നിന്ന് ആന്ധ്രയിലെ കാക്കിനഡയിലേക്കും 3ന് ആന്ധ്രയിലെ കച്ചെഗുഡയില്‍ നിന്നു കൊല്ലത്തേക്കും സര്‍വീസ് ഉണ്ടാകും. 5 നു തിരിച്ച് കൊല്ലത്തു നിന്നു കച്ചെഗുഡയിലേക്കു പോകും. 4നും 11നും ഹൈദരാബാദില്‍ നിന്നു കൊല്ലത്തേക്കു വരുന്ന ട്രെയിനുകള്‍ 6നും 13നും തിരിച്ചുപോകും. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നു കൊല്ലത്തേക്ക് 6നും 13നും സര്‍വീസ് ഉണ്ട്.
കൊല്ലത്തു നിന്നു തിരുപ്പതിക്ക് 8നും 15നും ട്രെയിന്‍ സര്‍വീസുണ്ട്. 5നും 12നും കച്ചെഗുഡയില്‍ നിന്നു കൊല്ലത്തേക്ക് സര്‍വീസുണ്ട്. അത് 6നും 13നും തിരികെ പോകും. സെക്കന്തരാബാദില്‍ നിന്നു കൊല്ലത്തേക്ക് 7നും 14നും സര്‍വീസ് അനുവദിച്ചു. 9നും 16നുമാണ് ഈ ട്രെയിനുകളുടെ മടക്കയാത്ര. 8നും 15നും വീണ്ടും സെക്കന്തരാബാദില്‍ നിന്നു സര്‍വീസുണ്ട്. 9നും 16നും ഈ ട്രെയിനുകള്‍ തിരികെ സര്‍വീസ് നടത്തും.
തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ യാര്‍ഡിന്റെ നവീകരണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. 15 വരെയാണ് സമയത്തില്‍ മാറ്റം. ചെന്നൈയില്‍ നിന്നു രാവിലെ 9ന് പുറപ്പെടുന്ന ചെന്നൈ ഗുരുവായൂര്‍ പ്രതിദിന സര്‍വീസ് 26 മുതല്‍ ജനുവരി 10വരെ (30 ഒഴികെയുളള ദിവസങ്ങളില്‍) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സര്‍വീസ് നടത്തും. ജനുവരി 9 നുള്ള ഗുരുവായൂര്‍- ചെന്നൈ എക്‌സ്പ്രസ് ശ്രീരംഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി സര്‍വീസ് നടത്തും.
മധുര - ചെന്നൈ എക്‌സ്പ്രസ് 30,31 തീയതികളില്‍ താംബരം വരെ സര്‍വീസ് നടത്തും. ചെന്നൈ എഗ്മോര്‍ കാരെക്കുടി പല്ലവന്‍ എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ താംബരത്തു നിന്നു പുറപ്പെടും. 6ന് രാവിലെ 6നുള്ള നാഗര്‍കോവില്‍ - മുംബൈ എക്‌സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ-മധുര വൈഗൈ എക്‌സ്പ്രസ് 10നും ലോകമാന്യതിലക് - മധുര എക്‌സ്പ്രസ് അഞ്ചിനും 20, 75 മിനിറ്റുകള്‍ വൈകി പുറപ്പെടും.
അതേസമയം ശരണമന്ത്രങ്ങളുമായി മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന സുകൃതമായി ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ചു നാളെയാണു മണ്ഡലപൂജ.
തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്കു പമ്പയില്‍ എത്തും. 3 മണി വരെ പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. പിന്നീട് പെട്ടിയിലാക്കി ചുമന്ന് അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടര്‍ന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന.
നാളെ പകല്‍ 11.50നും 1.15നുമിടയ്ക്കു മീനം രാശി മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീര്‍ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 10നു നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് 5നു വീണ്ടും തുറക്കും.
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. മണ്ഡലകാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 ശനിയാഴ്ചയാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.
ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു.
"
https://www.facebook.com/Malayalivartha



























