പിങ്ക് പൊലീസിന്റെ അതിക്രമം..... നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയായിരുന്നില്ല, മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നു..... നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പിങ്ക് പൊലീസിന്റെ അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ്

നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായത്. ഹൈക്കോടതി നല്‍കിയ നീതിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
' അപ്പീല്‍ പോകാതെ ഞങ്ങള്‍ക്ക് ആ പൈസ തരികയാണെങ്കില്‍, ഒരു ഭാഗം എന്റെ മോളുടെ പേരിലും, ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, പിന്നെ ഒരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനുവേണ്ടിയും ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.'
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തില്‍ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ എട്ടുവയസുകാരി ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രജിത കുട്ടിയെ അപമാനിച്ചത്. ഫോണ്‍ പിന്നീട് പിങ്ക് പൊലീസിന്റെ കാറില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha