രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നു... കേരള പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുന്നത്

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നു. കേരള പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുന്നത്.
പോലീസിന്റെ നീക്കങ്ങളില്‍ ബിജെപി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണം നരേന്ദ്ര മോദിയുടെ കൈയിലെത്തുന്നത്. അന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്നും എന്‍ഐഎയെ വിലക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. വിലക്കാന്‍ ആഗ്രഹമുണ്ടായാലും നടക്കില്ല.
ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. കേരള പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവുമുണ്ടെങ്കിലും സേനയെ സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ പോലീസ് വല്ലാതെ ഭയപ്പെടുകയാണ്. പോപ്പുലര്‍ഫ്രണ്ടിലെ തീവ്രവാദികള്‍ ആയുധപരിശീലനം നടത്തുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പോലീസിന് അറിയാമെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കുന്നവരെ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി നല്‍കുന്നു. അതാണ് ഷാന്‍ കൊലപാതകത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
കേരള പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ പോലും പോപ്പുലര്‍ ഫ്രണ്ടുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണിത്. .മുന്‍പ് സസ്‌പെന്‍ഷനിലായ പോലീസ് അസ്ഥാനത്തെ ഉദ്യോഗസ്ഥനായ ഒരാളെ രണ്ടാം പിണറായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചുവെന്നും ബി ജെ പി ആരോപിച്ചു.
പ്രൊഫ. ജോസഫിന്റെ കൈവെട്ട് കേസിലേയും അഭിമന്യു വധക്കേസിലെയും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങള്‍ കൃത്യമായി അറിയാമായിരുന്നിട്ടും പോലീസ് ഇരുട്ടില്‍ തപ്പി. അഭിമന്യു വധക്കേസില്‍ പോലും പ്രതികളെ പിടികൂടുന്നതില്‍ നിന്നും പോലീസ് ഒളിച്ചുകളിച്ചു. എസ്.ഡി.പി.ഐ എന്ന് കേള്‍ക്കുമ്പോള്‍ സല്യൂട്ട് അടിക്കുന്ന ശീലം പണ്ടേ കേരള പോലീസിനുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ഭരണ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ്. പോലീസിലെ ഉന്നതര്‍ വിചാരിച്ചാലും എന്ന് സി പി ഐ കൊലപാതകികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥാനങ്ങളിലൊക്കെ എസ് ഡി പി ഐ ക്ക് സ്ലിപ്പിംഗ് സെല്ലുകള്‍ ഉണ്ടെന്ന വിവരം ബി ജെ പി സ്വപ്നം കണ്ടതല്ല. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങളാണ് അവര്‍ പറയുന്നത്. പോലീസില്‍ പോലും സ്ലിപ്പിംഗ് സെല്‍ ഉണ്ടെന്ന വിവരം ഭരണകൂടത്തെ പോലും പരിഭ്രാന്തമാക്കുന്നതാണ്.
രണ്ടാംപിണറായി മന്ത്രിസഭയുടെ ആവിര്‍ഭാവത്തില്‍ എസ് ഡി പി ഐ ക്കുള്ള പങ്ക് നിര്‍ണായകമാണ്. മുസ്ലിം സമുദായത്തെ മൊത്തത്തില്‍ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് സി പി എം പയറ്റിയത്.ശബരിമലയില്‍ ഉണ്ടായ വിവാദങ്ങള്‍ അതിനവരെ സഹായിച്ചുവെന്നാണ് സത്യം . അതിന്റെ പാരിതോഷികമായിരുന്നു പിണറായിയുടെ രണ്ടാം വിജയം.
ഏതായാലും നെല്ലും പതിരും തിരിക്കാന്‍ എന്‍ ഐ എ എത്തുന്നതോടെ കാര്യങ്ങള്‍ക്ക് വ്യക്തത കൈവരുമെന്നാണ് മനസിലാക്കുന്നത്.
" f
https://www.facebook.com/Malayalivartha