പീഡനകേസില്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന് ബീഹാര്‍ സ്വദേശിയായ യുവതി; അപേക്ഷ ഫയലില്‍ സ്വീകരിച്ച് ബോംബൈ ഹൈക്കോടതി

പീഡനകേസില്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നു ആവശ്യപ്പെട്ടുക്കൊണ്ട് ബീഹാര്‍ സ്വദേശിയായ യുവതി നല്‍കിയ അപേക്ഷ ബോംബൈ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മറുപടി നല്‍കാന്‍ ബിനോയിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു രണ്ടാഴ്ച്ചത്തെ സമയം അനുവദിക്കുകയും ചെയ്തു.
കേസിന്റെ വാദം അടുത്ത മാസം പത്തിനു കേള്‍ക്കും. 2019 ജൂലായ് 30 നാണ് ബൈക്കുള ജെജെ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയത്. എന്നാല്‍ 17 മാസത്തിനു േശഷമാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അതു കോടതിക്കു കൈമാറിയിട്ടുണ്ട്. കേസ് നീട്ടിക്കൊണ്ടു പോകരുതെന്നു ആവശ്യപ്പെട്ടു യുവതിയാണ് കോടതിയെ സമീപിച്ചത്.
2019 ജൂണ്‍ 13 നാണ് ബീഹാര്‍ സ്വദേശിനിയെ ബിനോയ് പീഡിപ്പിച്ചുയെന്നു പരാതി യുവതി നല്‍കിയത്. വിവാഹ വാഗദാനം, നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ബന്ധത്തില്‍ എട്ടു വയസുളള കുട്ടിയുണ്ടെന്നും യുവതി പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha























