യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

വോട്ട് ചോദിക്കാനെത്തിയ തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം. പടന്നക്കാട് നെഹ്‌റു കോളജില്‍ വോട്ട് ചോദിക്കാനെത്തിയപ്പോളായിരുന്നു ആക്രമണം. 2 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. കോളജ് ഡേയുടെ ഭാഗമായി നടക്കുകയായിരുന്ന ഡിജെ പ്രോഗ്രാമിന്റെ ഇടയിലേക്ക് വോട്ടു ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണു പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha























