എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കും; ഫയലില്‍ ഒപ്പുവച്ച് മുഖ്യമന്ത്രി, സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; പുതിയ നിയമന തീരുമാനം പിന്നീട്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തസ്തിക സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കും.
സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഉദ്യോഗസ്ഥന്റെ തിരിച്ചുവരവാണ് ഇതോടെ സാധ്യമാകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടര്‍ന്നുള്ള വിവാദത്തില്‍ 2020 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി.
https://www.facebook.com/Malayalivartha























