ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും….ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ…ഞങ്ങളുടെ EMIയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചുതീര്‍ക്കണം…എല്ലാ ഭരണ കുടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണെന്ന് ഹരീഷ് പേരടി

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ജനങ്ങള്‍ക്ക് അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്ന് നടന്‍ ഹരീഷ് പേരടി. ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കുമെന്നും എല്ലാ ഭരണ കുടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാധരണ മനുഷ്യര്‍ക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റുവെന്നും അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും വാക്സിന്‍ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഹരീഷ് അതെന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാന്‍ ജനം തയ്യാറാണെന്നും അടച്ചുപുട്ടിയിരിക്കാന്‍ ജീവിത സാഹചര്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാഎന്നും ജനങ്ങളുടെ ഇഎംഐയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചുതീര്‍ക്കണമെന്നും ഹരീഷ് പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു: ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു
ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്..ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും…എല്ലാ ഭരണ കുടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണ് …EMI അടക്കാനുള്ള സാധരണ മനുഷ്യര്‍ക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു…അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും വാക്സിന്‍ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക…വൈറസിനെ ശാസ്ത്രിയമായി നേരിടുക …
ഒമിക്രോണ്‍ മോക്രോണ്‍ ആവും മൊക്രോണ്‍ ക്രോണ്‍ ആവും അവസാനം ക്രോണ്‍ വെറും ണര്‍ര്‍ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാന്‍ തുടങ്ങും…ഈ അവസ്ഥകളെ നേരിടാന്‍ പുതിയ ആയുധങ്ങള്‍,പുതിയ വാക്സിനുകള്‍ തരിക …സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാന്‍ ജനം തയ്യാറാണ്..അടച്ചുപുട്ടിയിരിക്കാന്‍ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല…ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ…ഞങ്ങളുടെ EMIയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചുതീര്‍ക്കണം…ഞങ്ങള്‍ക്ക് ജീവിക്കണം…ജനം ബാക്കിയായാല്‍ മാത്രമേ വോട്ടു കുത്താന്‍ ആളുണ്ടാവു…എന്ന് മാത്രം ഓര്‍മ്മിക്കുക.
https://www.facebook.com/Malayalivartha