ഇനിയും കരഞ്ഞിട്ട് കാര്യമില്ല... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി വിധി വന്നതോടെ ദൈവത്തിന് സ്തുതി പറഞ്ഞ് ഫ്രാങ്കോ തടിതപ്പി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു; പോരാട്ടം ശക്തമാക്കുന്നു

ഇന്നലത്തെ കോടതി വിധിയില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് കന്യാസ്ത്രീ സമൂഹം. അവര്‍ ഒരിക്കലും ചിന്തിക്കാത്ത വിധിയാണ് വന്നത്. അതേസമയം ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു.
സേവ് അവര്‍ സിസ്‌റ്റേഴ്‌സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് അതിജീവിത പോരാട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്. വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.
അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. സിസ്റ്റര്‍ ഇനി മുഖം മറച്ച് വാതില്‍ അടച്ച് അകത്തിരിക്കില്ല. നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനം. ഇന്ന് നേരില്‍ കാണവെ സിസ്റ്റര്‍ ഇരയല്ലെന്ന് ആവര്‍ത്തിച്ച് തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡിഷണല്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ. ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നാണ് ഈ വിധിയിലൂടെ മനസിലായതെന്ന് സിസ്റ്റര്‍ അഭിപ്രായപ്പെട്ടു.
കേസില്‍ സിസ്റ്ററിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടും. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുളളയാളാണ്. അതിന്റെ പുറമേയാണ് ഇതെല്ലാം സംഭവിച്ചതെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.
കേസില്‍ കൂടെനിന്നവര്‍ക്ക് നന്ദി പറയുന്നതായും തുടര്‍ന്നും കേസില്‍ ശക്തിപ്പെടുത്താനും ഒപ്പമുണ്ടാകുമെന്ന് കരുതുമെന്നും സിസ്റ്റര്‍ പറഞ്ഞു. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചില്ല, വിധിയെ വിശ്വസിക്കുന്നില്ല. പൊലീസും പ്രോസിക്യൂഷനും കേസിനെ നല്ല രീതിയില്‍ കാണുകയും തെളിവുകളും നല്‍കിയിരുന്നു. എന്നീട്ടും എന്ത് സംഭവിച്ചെന്നറിയില്ല. സിസ്റ്റര്‍ വ്യക്തമാക്കി. അന്വേഷണ സംഘത്തെ വിശ്വാസമുണ്ട്.
സഭയ്ക്ക് ഉളളില്‍ പണ്ടും ഇപ്പോഴും തങ്ങള്‍ സുരക്ഷിതരല്ല. മരിക്കാനും തയ്യാറായാണ് നില്‍ക്കുന്നത്, എന്നാല്‍ പുറത്ത് പൊലീസ് നല്ല രീതിയില്‍ സംരക്ഷണം നല്‍കിയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയും രംഗത്തെത്തി. കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നായിരുന്നു സിസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കികൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റവിമുക്തനാക്കിയത്. വിധികേട്ട് കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെയടക്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
" fr
https://www.facebook.com/Malayalivartha























