കോവിഡ് വ്യാപനതോത് വര്‍ദ്ധിക്കുന്നു .... ജമ്മുകാഷ്മീരില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകാഷ്മീരില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ദിവസേന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യവും വര്‍ധിച്ചുവരുന്ന പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്താണ് തീരുമാനമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
രാത്രി യാത്രാ നിരോധനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറു വരെയാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്‌കൂളുകളും കോളജുകളും കോച്ചിംഗ് സെന്ററുകളും നേരത്തെ അടച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഓഫീസുകളില്‍ എത്താന്‍ അനുമതിയുള്ളൂ.
സിനിമാ ഹാളുകള്‍, തീയറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ 25 ശതമാനം ആളുകളുമായി പ്രവര്‍ത്തിപ്പിക്കാം.
ഹാളിലും പൊതുസ്ഥലങ്ങളിലുമുള്ള പരിപാടികള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ചുരുക്കിയിട്ടുണ്ട്.
ഇന്നലെ കാഷ്മീരില്‍ 2,456 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഇന്നലെ ഉണ്ടായത്.
https://www.facebook.com/Malayalivartha























