ആറ് മാസം മുൻപ് വീട്ടിൽ നിന്നിറങ്ങി വിവാഹം കഴിച്ചു; ആദ്യ നാളുകളിൽത്തന്നെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി: ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞതു മുതൽ പ്രശ്നങ്ങൾ! ഫോൺ വിളിച്ചു കൊന്നുകളയുമെന്ന് ഭീഷണി; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്നു സ്വാതി. കഴിഞ്ഞ വർഷം ജൂലൈയിലാണ് വീട്ടിൽ നിന്ന് ഇറങ്ങി വന്ന് വിവാഹം കഴിക്കുന്നത്. ആദ്യ നാളുകളിൽത്തന്നെ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു യുവതി. ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും പൊലീസ് പറഞ്ഞു.
സ്വാതി ആത്മഹത്യ ചെയ്യുമ്പോൾ അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു ഭർത്താവ്. അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവ് പരാതി നൽകിയിരുന്നു. തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ ടി.സി.രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതി. "
https://www.facebook.com/Malayalivartha























