ദിലീപിനെ ഉടൻ ചോദ്യം ചെയ്യും, പൾസർ സുനിയുടെ അമ്മയുടെ മൊഴിയ രേഖപ്പെടുത്താൻ അന്വേഷണസംഘം, തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേസിൽ മിന്നൽ നീക്കം, ദിലീപിന് നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പിയെ തിരിച്ചറിഞ്ഞ് ബാലചന്ദ്ര കുമാർ?, ദൃശ്യങ്ങൾ കൈമാറി തൊട്ടടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന്, കേസിൽ നിർണായകമായി ഡിജിറ്റൽ രേഖകളും...

നടൻ ദിലീപിനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഹർജിയിൽ ദിലീപ് വ്യക്തമാക്കി. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുക.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ. ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി എന്നാണ് സൂചനകൾ. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ വ്യവസായിയെ തിരിച്ചറിഞ്ഞു. കൂടുതൽ സ്ഥിരീകരണത്തിനായി ശബ്ദ പരിശോധന നടത്താൻ അന്വേഷണ സംഘം. ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിച്ചത് വി ഐ പി എന്നായിരുന്നു വെളിപ്പെടുത്തൽ പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ദിലീപിന്റെ വീട്ടിലടക്കം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പെൻഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചില ആളുകൾ വഴി കൈമാറി ദിലീപിന്റെ അടുക്കലെത്തിയെന്നും ഇതിന്റെ ശബ്ദനിലവാരം അടക്കം ഉയർത്തുന്ന ജോലികൾ നടത്തിയിരുന്നെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.
https://www.facebook.com/Malayalivartha























