സ്ത്രീ പീഡനത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ നടന്‍ ദിലീപ് ഉന്നതരുടെ സഹായത്തോടെ കേസില്‍ നിന്നും ഊരുമെന്ന് മനസിലാക്കി പി.ആര്‍. വര്‍ക്കുകള്‍ പുനരാരംഭിച്ചു.... താന്‍ ഇരയാണെന്ന് വരുത്തിതീര്‍ക്കാനാണ് ദിലീപിന്റെ ശ്രമം.

സ്ത്രീ പീഡനത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ നടന്‍ ദിലീപ് ഉന്നതരുടെ സഹായത്തോടെ കേസില്‍ നിന്നും ഊരുമെന്ന് മനസിലാക്കി പി.ആര്‍. വര്‍ക്കുകള്‍ പുനരാരംഭിച്ചു. താന്‍ ഇരയാണെന്ന് വരുത്തിതീര്‍ക്കാനാണ് ദിലീപിന്റെ ശ്രമം.ഫ്രാങ്കോ കേസുപോലെ തനിക്കും രക്ഷപ്പെടാമെന്ന ആത്മവിശ്വാസമാണ് ദിലീപിന് ഉള്ളതെന്നാണ് വിവരം.ബാലചന്ദ്രകുമാറിന്റെ മൊഴി തനിക്ക് അനുകൂലമാക്കിയ സന്തോഷത്തിലാണ് ദിലീപ് ഇപ്പോഴുള്ളതെന്നറിയുന്നു.
റെയ്ഡ് പൂര്‍ത്തിയാക്കി പോലീസുകാര്‍ പോയ ശേഷം ദിലീപ് സന്ദര്‍ശിച്ചത് ഒരു ബ്യൂട്ടി സലൂണാണ്. ഇന്നോവ കാറിലാണ് അദ്ദേഹം സലൂണിലെത്തിയത്.ആദ്യം ഒപ്പമുണ്ടായിരുന്ന ഒരാള്‍ പാര്‍ലറില്‍ എത്തി സംസാരിച്ചതിന് പിന്നാലെ ദിലീപ് പാര്‍ലറില്‍ കയറിപ്പോയി. ഒന്നര മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം പാര്‍ലറില്‍ നിന്നും മടങ്ങിയത്. അദ്ദേഹം പാര്‍ലറില്‍ എത്തിയതിന് പിന്നിലെ കാരണം പുറത്തറിഞ്ഞിട്ടില്ലെങ്കിലും സൗന്ദര്യം വര്‍ധിപ്പിക്കാനായിരിക്കുമെന്ന് കരുതുന്നു. ഏതായാലും മനസ് ദുര്‍ബലമായ ഒരു നിമിഷത്തില്‍ ഒരാള്‍ ഒരിക്കലും ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിക്കില്ല.
ഒരു പ്രമുഖ വനിത മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ ദിലീപിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് തന്റെ ജയത്തിന് മുന്നോടിയാട്ടിട്ടാണെന്നും കേള്‍ക്കുന്നു.
'ദ് ക്വിന്റ് മാസികയിലെ ലേഖനമെഴുതിയ പത്രപ്രവര്‍ത്തകയായ സ്വര ഭാസ്‌കര്‍ ഇതിനെതിരെ രംഗത്തെത്തി. താന്‍ ഇനി മാസിക വായിക്കില്ലെന്നും ഒട്ടേറെ സ്ത്രീകള്‍ മാസിക വായിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. നടിയ്ക്കെതിരായ ആക്രമണത്തില്‍ എട്ടാം പ്രതിയായ ദിലീപിനെ അടിമുടി വെള്ളപൂശുന്നതായിരുന്നു മാസികയിലെ ലേഖനം.
ബോളിവുഡ് നടിയായ സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ലേഖനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ദിലീപിനെ ഇങ്ങിനെ വെളുപ്പിക്കണമായിരുന്നോ എന്നാണ് സ്വര ചോദിച്ചത്. സ്ത്രീകളുടെ സുഹൃത്ത് എന്ന തലക്കെട്ടിലായിരുന്നു മാസികയുടെ ലേഖനം.
ദിലീപിന്റെ അവസാനത്തെ സിനിമയെക്കുറിച്ച് ചോദിച്ച് കൊണ്ട് ആരംഭിക്കുന്ന ഇന്റര്‍വ്യൂവില്‍ പൊടുന്നനെ നടിയെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് നീങ്ങുന്നു. ഇതില്‍ ദിലീപിന്റെ സഹതാപമുണര്‍ത്തുന്ന ഒട്ടേറെ പ്രയോഗങ്ങള്‍ ലേഖനത്തില്‍ ഉടനീളം നിറച്ചിരിക്കുന്നതായി ക്വിന്റിലെ ലേഖനത്തില്‍ പറയുന്നു. 'അമ്മയ്ക്ക് സുഖമില്ല', 'സത്യം തെളിയിക്കുന്നതുവരെ ഭ്രാന്താകരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്,' 'എനിക്ക് ഭാര്യും രണ്ട് പെണ്‍മക്കളും സഹോദരങ്ങളും ഉണ്ട്,' എന്നിങ്ങനെ ദിലീപിന് അനുകൂലമായ വികാരമുണര്‍ത്തുന്ന പ്രയോഗങ്ങള്‍ ലേഖനത്തിലുടനീളം വിതറിയിട്ടുള്ളതായി ലേഖിക അവകാശപ്പെടുന്നു. 'എന്തിനാണ് ആളുകള്‍ എന്നോട് ശത്രുത പുലര്‍ത്തുന്നത് മനസ്സിലാവുന്നില്ല' എന്നും ദിലീപ് ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. ഇവിടെ ദിലീപിനെ ബോധപൂര്‍വ്വം മാസിക ഒരു ഇരയുടെ വേഷമണിയിക്കുന്നതായും ക്വിന്റ് പത്രപ്രവര്‍ത്തക പറയുന്നു.
ലേഖനം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്നും കേസില്‍ വിധി പറയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇങ്ങിനെയൊരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും പത്രപ്രവര്‍ത്തക ആരോപിക്കുന്നു. ഒരു പക്ഷെ ഈ കേസിനെതിരെ വലിയൊരു ദിലീപ് വിരുദ്ധ തരംഗത്തിന് വഴിമരുന്നിട്ടതില്‍ ഈ ലേഖനത്തിനും പങ്കുണ്ടെന്ന് പലരും ആരോപിക്കുന്നു. മാസികയിലെ ലേഖനം പത്രസ്ഥാപനത്തിന് വരുത്തി വച്ച നാണക്കേട് ചില്ലറയല്ല.
"
https://www.facebook.com/Malayalivartha























