ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കേണ്ടതിനാലാണ് അന്വേഷണ സംഘം വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആളാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചില്‍ നാലും പേരും പോലീസ് പിടിയിലായി.
നവംബര്‍ 15-നായിരുന്നു സംഭവം. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha























