Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വീടിന്റെ വാതില്‍ തുറന്നപ്പോൾ തട്ടില്‍ നിന്ന് രക്തം ഒലിച്ചിറങ്ങി, പി.എസ്‌.സി ക്ലാസിനെത്തിയ വീട്ടുടമയുടെ മകന്‍ സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ തട്ടിനുമുകളില്‍ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം, പിന്നാലെ പാഞ്ഞെത്തിയ പൊലീസ് മൃതദേഹം പരിശോധിച്ചപ്പോൾ ഞെട്ടി വിറച്ചു, വിഴിഞ്ഞത്ത് വയോധികയെ കഴുത്തില്‍ ഷാള്‍ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയത് അയല്‍വസികൾ, ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചതിങ്ങനെ

15 JANUARY 2022 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വെറും ഒരു മണിക്കൂറിനുള്ളിലാണ് വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി കടന്ന പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം മുല്ലൂര്‍ കലുങ്ക്‌നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയല്‍വാസിയുടെ വീട്ടിലെ മച്ചിന് മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍സെല്ലിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.

സമീപത്ത് പിഎസ്‌സി പഠിക്കാന്‍ എത്തിയ വാടക വീടിന്റെ ഉടമസ്ഥന്റെ മകന്‍ വീടിന്റെ വാതിലില്‍ താക്കോല്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഉള്ളില്‍ കയറി നോക്കവെയാണ് തട്ടില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളില്‍ മൃതദേഹം കണ്ടത്.

തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കൊലപാതകം ആണെന്ന് മനസ്സിലായി.വീട്ടില്‍ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തി. തുടര്‍ന്ന് വാടക വീട്ടില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ കയറിയതായി കണ്ടെത്തി.

ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ കഴക്കൂട്ടത്ത് വച്ച്‌ പിടികൂടുകയായിരുന്നു. പിടിയിലായ അല്‍അമീന്‍ പൊലീസിനോട് കൊലപാതകം താന്‍ തനിച്ചാണ് ചെയ്തത് എന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സംഭവത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശിനി റഫീഖ ബീവി (48), മകന്‍ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്ബി സ്വദേശി അല്‍അമീന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

കോവളം തീരത്ത് ജോലിക്കെത്തിയ അല്‍അമീന്‍ ഷഫീഖുമായി സൗഹൃദത്തില്‍ ആകുകയും തുടര്‍ന്ന് റഫീഖയെ പരിചയപ്പെടുകയും ഇവര്‍ക്ക് ഒപ്പം മുല്ലൂരില്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുന്‍പ് റഫീഖയും അല്‍അമീനും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകള്‍ വരുത്തിയിരുന്നു.

 

ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാന്‍ വീട്ടില്‍ എത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം.

സംഭവ ശേഷം ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കിയ പ്രതികള്‍ മൃതദേഹം വീടിന്റെ മച്ചിനു മുകളില്‍ ഒളിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്.മോഷ്ടിച്ച സ്വര്‍ണം പ്രതികള്‍ വിറ്റു എന്നാണ് പൊലീസ് പറയുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (51 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends