സി.പി.എം ജില്ലാ സെക്രട്ടറിയായി എ.വി റസലിനെ തിരഞ്ഞെടുത്തു; കെ.അനിൽകുമാറും റെജി സഖറിയയും കൃഷ്ണകുമാരി രാജശേഖരനും ജില്ലാ സെക്രട്ടറിയേറ്റിൽ; സി.എൻ സത്യനേശൻ ജില്ലാ കമ്മിറ്റിയിൽ; പി.ജെ വർഗീസും കെ.എൻ രവിയും ഒഴിവായി

സി.പി.എം ജില്ലാ സെക്രട്ടറിയായി എ.വി റസലിനെ തിരഞ്ഞെടുത്തു. കെ.സി മാമ്മൻമാപ്പിള ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് റസലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സി.പി.എം ജില്ലാ കമ്മിറ്റിയിലും, ജില്ലാ സെക്രട്ടറിയേറ്റിലും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലേയ്ക്ക് രണ്ട് ഒഴിവും, ഒരു പുതിയ സ്ഥാനവുമാണ് ഉണ്ടായിരുന്നത്.
ഈ സ്ഥാനത്തേയ്ക്ക് കെ.അനിൽകുമാറിനെയും, റെജി സഖറിയെയും കൃഷ്ണകുമാരി രാജശേഖരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ജില്ലാ കമ്മിറ്റിയിലേയ്ക്കു വനിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്നും മുൻ കോട്ടയം നഗരസഭ അധ്യക്ഷൻ പി.ജെ വർഗീസിനെയും, ഏറ്റുമാനൂർ മുൻ ഏരിയ സെക്രട്ടറി കെ.എൻ രവിയെയും ഒഴിവാക്കി.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.ആർ അജയ്, സി.എൻ സത്യനേശൻ, കെ.വി ബിന്ദു, സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി പ്രശാന്ത്, വാഴൂർ ഏരിയ സെക്രട്ടറി വി.ജി ലാൽ, കാഞ്ഞിരപ്പള്ളി ഷെമീം അഹമ്മദ് എന്നിവർ അടക്കം 11 പേരെയാണ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തു പേരുടെ ഒഴിവുണ്ടായ സാഹചര്യത്തിൽ ഒന്ന് കൂടി കൂട്ടി 11 പേരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾ
1.കെ.സുരേഷ് കുറുപ്പ്
2. പി.കെ ഹരികുമാർ
3. സി.ജെ ജോസഫ്
4. ടി.ആർ രഘുനാഥൻ
5. കെ.എം രാധാകൃഷ്ണൻ
6. ലാലിച്ചൻ ജോർജ്
7. കെ. അനിൽകുമാർ
8. കൃഷ്ണകുമാരി രാജശേഖരൻ
9. റജി സഖറിയ
https://www.facebook.com/Malayalivartha























