പൂവ് ഒന്നിന് 10000 രൂപ! പി.ടി തോമസിന്റെ പൊതുദര്‍ശനത്തിന് ഒന്നര ലക്ഷത്തിന്റെ പൂവ്; തൃക്കാക്കര നഗരസഭയില്‍ വിവാദം: നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷത്തിന്റെ മാര്‍ച്ച്

തന്റെ മൃതദേഹത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്ന് അന്ത്യാഭിലാഷം അറിയിച്ച് വിടവാങ്ങിയ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയുടെ പേരില്‍ പൂവ് വാങ്ങിയതിനെ ചൊല്ലി തൃക്കാക്കര നഗരസഭയില്‍ വിവാദം.
മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഒന്നര ലക്ഷം രൂപയുടെ പൂവ് വാങ്ങിയതിനെ ചൊല്ലി പ്രതിപക്ഷം നഗരസഭ സെക്രട്ടിറിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി. പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് പി.ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. 1,27,000 ലക്ഷം രൂപയുടെ പൂക്കളാണ് വാങ്ങിയതെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
1,17,000 രൂപ അന്ന് തന്നെ പൂക്കച്ചവടക്കാര്‍ക്ക് നല്‍കിയതായി പറയുന്നു. പൂക്കള്‍ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നുമുള്ള പി.ടിയുടെ അന്ത്യാഭിലാഷത്തെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത്രയും വലിയ തുക ചെലവഴിക്കുമ്പോള്‍ പ്രതിപക്ഷത്തോട് ആലോചിക്കാത്തതില്‍ അഴിമതിയുണ്ടെന്നാണ് മറ്റൊരു ആരോപണം.
ശനിയാഴ്ച നഗരസഭ കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പൂക്കള്‍ കൈയില്‍ പിടിച്ചാണ് യോഗത്തിനെത്തിയത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പത്രലേഖകരും ചാനല്‍ പ്രവര്‍ത്തകരും പുറത്തു പോകണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാല്‍ മതിയെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
ഭക്ഷണത്തിനും 35,000 രൂപ ചെലവായി. കാര്‍പ്പെറ്റും മൈക്ക് സെറ്റും അങ്ങനെയുള്ള ചെലവുകളുമായി നാല് ലക്ഷത്തിലധികം രൂപ മുടക്കിയതില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആരോപണമെല്ലാം നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ നിഷേധിച്ചു.
അര്‍ഹിക്കുന്ന ആദരവ് നല്‍കിയാണ് പി.ടിയെ നഗരസഭ യാത്രയാക്കിയത്. മൃതദേഹത്തില്‍ പൂക്കള്‍ വേണ്ടെന്ന് മാത്രമായിരുന്നു പി.ടി പറഞ്ഞത്. ഹാള്‍ അലങ്കരിക്കുന്നതില്‍ ഇത് ബാധകമല്ലെന്നും ചെയര്‍പേഴ്‌സണ്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അടിയന്തര കൗണ്‍സില്‍ കൂടി പ്രതിപക്ഷത്തിന്റെ സമ്മതത്തോടെയായിരുന്നു പൊതുദര്‍ശനത്തിന് ഒരുക്കങ്ങള്‍ സജ്ജമാക്കിയതെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























