കൊറോണ ആശങ്ക; സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധിയ്‌ക്ക് കൊറോണ, സ്ഥിരീകരിച്ചത് ഐബി സതീഷ് എംഎല്‍എയ്‌ക്ക്, പരിശോധനാ ഫലം പുറത്തുവന്നത് ഇന്ന് ഉച്ചയോടെ
കൊറോണ ആശങ്ക ഇരട്ടിയാക്കി സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഐബി സതീഷ് എംഎല്‍എയ്‌ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് എംഎല്‍എയുടെ പരിശോധനാ ഫലം വന്നത്. ഇന്നലെ നടന്ന സമ്മേളനത്തിൽ മറ്റ് പ്രതിനിധികള്‍ക്കൊപ്പം സതീഷും പങ്കെടുത്തിരുന്നു. വേദിയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യം പരിഗണിക്കുമ്പോ ള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാനാണ് സാധ്യത പറയുന്നത്.
ഇതുകൂടാതെ 300 ലധികം പേരാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അടച്ചിട്ട ഹാളിലായിരുന്നു പരിപാടി നടന്നത്. അടച്ചിട്ട മുറികളില്‍ ആളുകള്‍ കൂട്ടം ചേരുന്നത് വൈറസ് വ്യാപനം അതിവേഗത്തിലാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ എംഎല്‍എയ്‌ക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്.
അതോടൊപ്പം തന്നെ കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തകൃതിയായി തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ എംഎല്‍എയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ നേതൃത്വവും പ്രതിരോധത്തിലായിട്ടുണ്ട്. എന്നാല്‍ എംഎല്‍എയ്‌ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടി തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം എന്നത്.
https://www.facebook.com/Malayalivartha























