കുറെ കാലത്തിന് ശേഷം നൈർമല്യമുള്ള, നിഷ്കളങ്ക മനസുകളുടെ ജീവിതം അഭ്രപാളിയിൽ കണ്ടു; ഇരുത്തം വന്ന റോളുകൾ കൈകാര്യം ചെയ്യാൻ ഉണ്ണിമുകുന്ദൻ എന്ന നടൻ ഇവിടെ ഉണ്ടെന്ന പ്രഖ്യാപനം കൂടിയാണ് മേപ്പടിയാൻ സിനിമ; കുടുംബ സമേതം കാണാൻ കഴിയുന്ന മികച്ച സിനിമയാണെന്ന് സന്ദീപ് വചസ്പതി

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം മേപ്പടിയാൻ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തെ കുറിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സന്ദീപ് വാചസ്പതി. കുറെ കാലത്തിന് ശേഷം നൈർമല്യമുള്ള, നിഷ്കളങ്ക മനസുകളുടെ ജീവിതം അഭ്രപാളിയിൽ കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കുറെ കാലത്തിന് ശേഷം നൈർമല്യമുള്ള, നിഷ്കളങ്ക മനസുകളുടെ ജീവിതം അഭ്രപാളിയിൽ കണ്ടു. പ്രിയ സഹോദരൻ വിഷ്ണു മോഹൻ ഒരുക്കിയ #മേപ്പടിയാൻ. നന്ദി വിഷ്ണു #മേപ്പടിയാൻ പോലെ ഒരു ഫീൽ ഗുഡ് മൂവി ഒരുക്കിയതിന്, മസിൽ അളിയൻ എന്ന ഭാരം Unni Mukundan എന്ന നടന്റെ ചുമലിൽ നിന്ന് ഇറക്കിയതിന്.
ഈ സിനിമയുടെ വിജയത്തോടെ ഒരു കാര്യം ഉറപ്പായി. വിഷ്ണു മോഹൻ പ്രതിഭാധനരായ സംവിധായകരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. ആദ്യ സിനിമയുടെ സംഭ്രമം ഒരു ഫ്രെയിമിൽ പോലും കാണാനില്ല, പകരം കയ്യടക്കം വന്ന സംവിധായകന്റെ പ്രതിഭാ സ്പർശം ആവോളം ഉണ്ട് താനും.
ഒരു മികച്ച സംവിധായകനെ മലയാള സിനിമയ്ക്ക് സംഭാവന നൽകാൻ #UMF ന് കഴിഞ്ഞു എന്നതിൽ ഉണ്ണിമുകുന്ദനും അഭിമാനിക്കാം. ഇരുത്തം വന്ന റോളുകൾ കൈകാര്യം ചെയ്യാൻ ഉണ്ണിമുകുന്ദൻ എന്ന നടൻ ഇവിടെ ഉണ്ടെന്ന പ്രഖ്യാപനം കൂടിയാണ് മേപ്പടിയാൻ സിനിമ. കുടുംബ സമേതം കാണാൻ കഴിയുന്ന മികച്ച സിനിമയാണ് മേപ്പടിയാൻ. അഭിമാനം, ആഹ്ലാദം, സംതൃപ്തി.
https://www.facebook.com/Malayalivartha























