അതെന്താ നമ്മൾ സ്ത്രീകൾക്ക് പത്രാസ്സ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്! വിനീത് ശ്രീനിവാസനെ വിമർശിച്ച് രേവതി സമ്പത്ത്; ''നിലപാടുള്ള ബാക്കിയുള്ള ഫെമിനിസ്റ്റുകളെ കൂടി പറയിപ്പിക്കാൻ ഓരോന്നുമായി വന്നോളും'' രേവതിയെ തിരിഞ്ഞു കൊത്തി സോഷ്യൽ മീഡിയ

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ഒണക്ക മുന്തിരി എന്ന ഗാനത്തെ വിമർശിച്ച് രേവതി സമ്പത്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടി വഴി പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഗാനത്തിന് എതിരെ രേവതി വിമർശനമുന്നയിച്ചിരിക്കുന്നത്. ”പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’, അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ?? എന്നാണ് ഗാനത്തിന്റെ വരികള്‍ ചൂണ്ടിക്കാട്ടി രേവതി ചോദിക്കുന്നത്.
താരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…"പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ " അതെന്താ വിനീത് ശ്രീനിവാസാ, നമ്മൾ സ്ത്രീകൾക്ക് പത്രാസ്സ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്...! നമ്മൾ ഒക്കെ പത്രാസ്സിൽ ഡബിൾ phd ഉള്ളവരാടോ..!!
എന്നാൽ പോസ്റ്റിനു കീഴെ രേവതിക്കെതിരെ വിമർശനം ശക്തമാകുകയാണ്. ദുരന്തമേ....എന്നാണ് കമന്റുകൾ നിറയുന്നത്. ''ഇന്നാണോ പാട്ടു കേട്ടത്'' ''സോഷ്യൽ മീഡിയ അറ്റൻഷൻ സീക്കിംഗ് , ആരും ശ്രദ്ധിക്കാതിരിക്കുമ്പോൾ ശ്രദ്ധ നേടാൻ വേണ്ടി ഓരോരോ ചിന്താഗതി പോസ്റ്റുകൾ'' ''എല്ലാത്തിനും നെഗറ്റീവ് കണ്ടാൽ അതിനെ നേരം കാണു...... പാട്ടിനു അതിന്റെ തായ രീതിയിൽ വിടുക''
''പെണ്ണിനെറെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു .. അതെന്താ പെണ്ണിനെ പുഞ്ചിരിയിൽ ഒതുക്കാതെ സീരിയസ്സ് ആക്കിക്കൂടെ ... ഇതൊക്കെയാണ് ഫെമിനിസം എന്നാണ് ഒരോരുത്തരുടെ ധാരണ ... നിലപാടുള്ള ബാക്കിയുള്ള ഫെമിനിസ്റ്റുകളെ കൂടി പറയിപ്പിക്കാൻ ഓരോന്നുമായി വന്നോളും'' ''ഇത് വേണ്ടിയിരുന്നില്ല, രേവതി. ആവശ്യമില്ലാത്ത ഇത്തരം കമെന്റുകൾ നിങ്ങളുടെ വിശ്വാസ്യത നശിപ്പിക്കും. പാട്ടിൽ അശ്ലീലം ഒന്നുകിട്ടാത്തത് കൊണ്ടാണോ പാവം വിനീതിനെ ട്രോളുന്നത്? കഷ്ടം'' എന്നിങ്ങനെയാണ് ആൾക്കാർ രേവതിയോടു കമന്റിലൂടെ പറയുന്നത്. . ജനുവരി 21ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























