Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍

12 APRIL 2026 08:47 PM IST
മലയാളി വാര്‍ത്ത

അവതാരക രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാലത്തിനുമുന്നേ സഞ്ചരിച്ച അവതാരകരില്‍ ഒരാളായിരുന്നു രഞ്ജിനിയെന്ന് അഷ്‌റഫ് പറഞ്ഞു. പൊതുവേദിയില്‍ വച്ച് ജഗതി ശ്രീകുമാര്‍ പരസ്യമായി അപമാനിച്ചപ്പോള്‍ ആത്മസംയമനം കൈവിടാതെ നിന്ന രഞ്ജിനിയുടെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ഞ്ജിനിയുടെ കടന്നുവരവിന്റെ കാലഘട്ടത്തില്‍ അവര്‍ക്കൊരുപാട് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവള്‍, ആളെ കെട്ടിപിടിക്കുന്നവള്‍, അടക്കവും ഒതുക്കവും ഇല്ലാത്തവള്‍ എന്നിങ്ങനെ വിമര്‍ശനങ്ങള്‍ ഏറെ. വിമര്‍ശനങ്ങളില്‍ തളരാത്ത അവതാരകയാണ് രഞ്ജിനി, അതിനെയൊക്കെ അവഞ്ജയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:

ജീവിതം ഉയര്‍ച്ച താഴ്ച്ചകള്‍ നിറഞ്ഞതാണ്. മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തുകയും നമ്മുടെ ജീവിതത്തിന്റെ അടുത്ത അധ്യായം, അദ്ഭുതകരമായിരിക്കുമെന്ന് വിശ്വസിക്കുകയും വേണം. നമ്മുടെ ഭൂതകാലത്തെ ഖേദമില്ലാതെ സ്വീകരിക്കുകയും വര്‍ത്തമാനകാലത്തെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും ഭാവിയെ ഭയമില്ലാതെ നേരിടുകയും വേണം. അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ് നടന്നു നീങ്ങിയ വഴികളെക്കുറിച്ചും ഇപ്പോള്‍ അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളിലേക്കും നമുക്കൊന്ന് കടന്ന് ചെല്ലാം.

രഞ്ജിനി ആരാണെന്നതിന് ഒരു മുഖവുര ആവശ്യമില്ല. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയില്‍ ഇന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന മിന്നും താരം. അവതരണരംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും പേരിനും പ്രശസ്തിക്കും ഇന്നും മങ്ങലേറ്റിട്ടില്ല. രഞ്ജിനി ആങ്കറിങ് രംഗത്തു കടന്നുവന്നപ്പോള്‍ തോന്നിയത്, അവരുടെ അവതരണ ശൈലി കാലത്തിനും മുമ്പേ സഞ്ചരിക്കുന്നതല്ലേ എന്നായിരുന്നു. അത് ഭാഷയിലായാലും വേഷത്തിലായാലും സംഭാഷണത്തിലായാലും.

എന്നാല്‍ അവരുടെ രീതികളൊക്കെ ഇന്നിപ്പോള്‍ സര്‍വസാധാരണം. രഞ്ജിനിയുടെ കടന്നുവരവിന്റെ കാലഘട്ടത്തില്‍ അവര്‍ക്കൊരുപാട് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ഇംഗ്ലിഷ് സംസാരിക്കുന്നവള്‍, ആളെ കെട്ടിപിടിക്കുന്നവള്‍, അടക്കവും ഒതുക്കവും ഇല്ലാത്തവള്‍ എന്നിങ്ങനെ വിമര്‍ശനങ്ങള്‍ ഏറെ. വിമര്‍ശനങ്ങളില്‍ തളരാത്ത അവതാരകയാണ് രഞ്ജിനി, അതിനെയൊക്കെ അവഞ്ജയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്.

രഞ്ജിനി കടന്നുപോയ ജീവിത പാതകള്‍ മടികൂടാതെ അവര്‍ വരച്ചു കാട്ടുമ്പോള്‍ അവരോട് ആദരവാണ് തോന്നാറുള്ളത്. ഏഴാമത്തെ വയസ്സില്‍ പിതാവ് നഷ്ടപ്പെടുന്നു, അന്ന് അമ്മയ്ക്ക് 30 വയസ്സ്. രഞ്ജിനിയെയും അമ്മയെയും സംരക്ഷിച്ചത് മുത്തച്ഛനാണ്. 15ാം വയസ്സില്‍ അവതാരകയായി രംഗത്തു വരുന്നു. അങ്ങനെ സ്റ്റാര്‍ സിങര്‍ പരിപാടിയിലേക്ക്. ആ ഷോ രഞ്ജിനി ഹരിദാസ് എന്ന പെണ്‍കുട്ടിയുടെ തലവര തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറി. പിന്നീടങ്ങോട്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ പല സീസണുകള്‍ വന്നുപോയിട്ടുണ്ടെങ്കിലും രഞ്ജിനി ഹരിദാസ് എന്ന അവതാരക ഉണ്ടാക്കിയ ഒരോളം ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ കിടപ്പുണ്ട്. രഞ്ജിനി പറയുന്നുണ്ട് ഞാന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ സ്റ്റാര്‍ സിങ്ങര്‍ എനിക്ക് സമ്മാനിച്ചു എന്ന്. അത് ശരിയാണ്. അവരിന്ന് ഈ നിലയില്‍ എത്തിയത് ആ ഒരൊറ്റ പ്രോഗ്രാമില്‍ നിന്നും കൈവരിച്ച ഫെയിമിലൂടെയാണ്. ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്റ്റാര്‍ സിങ്ങറില്‍ നിന്നും അവര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയവേദനയും അപമാനവും നല്‍കുന്ന ഒരു അനുഭവം അവിടെ നിന്നും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അത് ആദരണീയനായ കലാകാരന്‍ ജഗതീ ശ്രീകുമാറില്‍ നിന്നുമാണ്. ജഗതി ആ വേദിയില്‍ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകമായിരുന്നു, അവഹേളനവും ആയിരുന്നു.

അതിഥിയായി എത്തുന്നയാള്‍ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വൈരാഗ്യം തീര്‍ക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. ജഗതി അവരില്‍ കണ്ടെത്തിയ ന്യൂനത അവതാരക ഒരിക്കലും വിധികര്‍ത്താവാകാന്‍ പാടില്ല എന്നതായിരുന്നു. എന്നിട്ട് ജഗതി അവരെ അനുകരിച്ചുകൊണ്ട് ഇംഗ്ലിഷില്‍ പറഞ്ഞു 'ആള്‍റൈറ്റ്, ഇറ്റ് ഈസ് വെരി ബ്യൂട്ടിഫുള്‍ പെര്‍ഫോമന്‍സ് ലെറ്റ് അസ് ഗിവ് ഫുള്‍ മാര്‍ക് ജഡ്ജസ്' എന്ന് പറയുമ്പോള്‍ ഓഡിയന്‍സ് ഒന്നടങ്കം അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. വിഷമവും ജാള്യതയും മറച്ചുവച്ചുകൊണ്ട് ജഗതിക്ക് തൊട്ടടുത്തു നിന്ന രഞ്ജിനിയും ഓഡിയന്‍സിനോടൊപ്പം ആര്‍ത്തു ചിരിച്ചു.

എന്നിട്ടും ജഗതിക്ക് വിടാന്‍ ഭാവമില്ലായിരുന്നു. നസ്രിയയെ കണ്ടുപഠിക്കാന്‍ ഒരു ഉപദേശവും കൊടുത്തു. ആ വേദിയില്‍ നസ്രിയയും അപ്പോള്‍ ഒപ്പമുണ്ടായിരുന്നു. നസ്രിയ ആങ്കര്‍ ചെയ്യുമ്പോള്‍ വിധി പറയാറില്ല എന്നായിരുന്നു ജഗതി വിളിച്ചു പറഞ്ഞത്. എന്നാല്‍ ആ സമയങ്ങളില്‍ നസ്രിയ രഞ്ജിനിയുടെ ആങ്കറിങ് ശൈലികള്‍ അനുകരിച്ച് രഞ്ജിനിയെ ശിഷ്യപ്പെടാന്‍ നടക്കുന്ന സമയമാണെന്ന് ഓര്‍ക്കണം. രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജഗതി കയ്യടി വാങ്ങി ആനന്ദം കൊണ്ടപ്പോള്‍ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നു. ആ വേദന കടിച്ചമര്‍ത്തികൊണ്ട് പുഞ്ചിരിയോടെ നിന്ന് തന്റെ ജോലി തുടരുകയാണ് ഉണ്ടായത്.

എന്നാല്‍ പിന്നീട് അറിയാന്‍ കഴിഞ്ഞത് ഇടവേള സമയത്ത് അവര്‍ വേദിയുടെ പിന്നില്‍ വന്നു നിന്നുകൊണ്ട് സങ്കടം സഹിക്കാനാവാതെ വിതുമ്പി കരഞ്ഞു എന്നാണ്. എന്നാല്‍ ഇതൊക്കെ കഴിഞ്ഞ് പിന്നീട് രഞ്ജിനി പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തിന് മികവേകുന്നതായിരുന്നു, വിലമതിക്കുന്നതായിരുന്നു. എനിക്ക് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല, അതിഥിയെ അപമാനിക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പലരുടെയും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ ചിലരെങ്കിലും ചോദിക്കാറുണ്ട് കഴിഞ്ഞുപോയ കാര്യമല്ലേ അതൊക്കെ ഇപ്പോള്‍ എന്തിന് പറയുന്നു എന്ന്. ഒരാളെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ ചിലപ്പോള്‍ കഴിഞ്ഞുപോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ചില കാര്യങ്ങളൊക്കെ സത്യസന്ധമായി വെളിപ്പെടുത്തേണ്ടി വരും. അതില്‍ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകുക സ്വാഭാവികം മാത്രം രഞ്ജിനി ഹരിദാസ് ആരുടെയും കുറ്റവും കുറവും പറയുന്നത് ഇന്നുവരെ നമ്മള്‍ കേട്ടിട്ടേയില്ല. തന്റെ നേരെ വരുന്നതിന് മറുപടി പറയുക മാത്രമാണ് ചെയ്യാറുള്ളത്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. ഒരുപാട് പേരുമായി റിലേഷന്‍ ഉണ്ടായിട്ടും ഒന്നും വര്‍ക്ക് ആയില്ല. കോവിഡ് സമയത്ത് ശരത്തുമായി തുടങ്ങിയ പ്രണയം ഒന്നിച്ചുള്ള ജീവിതമായി തുടരുമെന്ന് എല്ലാവരും കരുതി. അതിനുള്ള കാരണം അവര്‍ തമ്മില്‍ ശക്തമായ സൗഹൃദവും ലിവിങ് ടുഗദറും ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലം കഴിഞ്ഞപ്പോള്‍ രണ്ട് പേരും രണ്ട് വഴിക്കു പിരിഞ്ഞു. കല്യാണവും കുട്ടികളും വേണ്ടെന്നു വച്ച രഞ്ജിനി ഇപ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ വേദന അനുഭവിക്കുകയാണ്. രഞ്ജിനിയെന്ന വലിയ കലാകാരിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ വലിയ വേദന തോന്നാം. ഇതിനെയെല്ലാം എത്രയും പെട്ടന്ന് തരണം ചെയ്ത് അവര്‍ തിരിച്ചുവരട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends