കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

വര്‍ക്കലയില്‍ കുട്ടികള്‍ തമ്മിലുണ്ടായ നിസ്സാര തര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്നവര്‍ തമ്മില്‍ അടിപിടിയായി. വര്‍ക്കലയില്‍ യുവതിയെയും മകനെയും അയല്‍വാസികളായ ദമ്പതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. വര്‍ക്കല സ്വദേശിനി ഷൈഫയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ റജീനയ്ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. അയല്‍വാസികളായ കുട്ടികള്‍ തമ്മിലുള്ള ചെറിയ തര്‍ക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തില്‍ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.
കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയല്‍വാസികളായ റജീനയും ഭര്‍ത്താവും ചേര്‍ന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തര്‍ക്കം രൂക്ഷമായതോടെ റജീനയുടെ ഭര്‍ത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷൈഫ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ ഷൈഫ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























