ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല..., കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ....!!! പൾസർ സുനിക്ക് കടുത്ത മാനസിക സമ്മർദ്ദം, കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ സുനിക്ക് ഭയം, മാനസികമായി അവൻ ബുദ്ധിമുട്ടിലാണെന്ന് സുനിയുടെ അമ്മ

നടിയെ ആക്രമിച്ച് കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെ പൾസർ സുനിയുടെ അമ്മ ജയിലിൽ സന്ദർശിച്ചു. തുടര്‍ച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ഥത നേരിട്ട സുനിയെ കഴിഞ്ഞ രണ്ട് ദിവസം മുൻപ് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക സംഘര്‍ഷമാണ് ഉറക്കകുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പൊലീസാണ് പള്‍സര്‍ സുനി ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയിരുന്നു.
സുനി ഇപ്പോഴും മാനസിക ബുദ്ധിമുട്ടിൽ തന്നെയാണെന്നാണ് സുനിയുടെ അമ്മ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ലെന്നാണ് അമ്മ ശോഭന പറഞ്ഞത്. കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ സുനിക്ക് പേടിയുണ്ട്. മാനസികമായി അവൻ ബുദ്ധിമുട്ടിലാണെന്നുമാണ് സുനിയുടെ അമ്മ പറയുന്നത്.
സുനിയുടെ അമ്മയുടെ വാക്കുകൾ.................മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. ഭയങ്കര ക്ഷീണമാണ്. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാൻ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയെ ഞാൻ ഇനി ഇടയ്‌ക്കേ വിളിക്കൂ. കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ പൾസർ സുനിക്ക് പേടിയുണ്ട്. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു.
2018 മെയ് മാസത്തിൽ അമ്മയ്‌ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസംഎഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്നാണ് സുനിയുടെ അമ്മ വെളിപ്പെടുത്തിയത്.
2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറഞ്ഞിരുന്നു. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും പറയുകയുണ്ടായി. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്.
വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ നേരത്തെ നടത്തിയ വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























