കോട്ടയം വൈക്കം തലയോലപ്പറമ്പിൽ നവദമ്പതികൾ തൂങ്ങി മരിച്ചു; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മറവൻതുരുത്ത് സ്വദേശികളായ ദമ്പതിമാരെ

തലയോലപ്പറമ്പ്: കോട്ടയം വൈക്കം തലയോലപ്പറമ്പിൽ നവദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് കുലശേഖരമംഗലം കൊടൂപ്പാടത്താണ് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മറവൻതുരുത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരാണ് മരിച്ചത്. ഇരുവരെയും കിടപ്പു മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെയിന്റിംങ് തൊഴിലാളിയായിരുന്നു ശ്യാം പ്രകാസ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയ്ക്കുമൊപ്പമാണ് ഇരുവരും വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു പേരും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം സംഭവിച്ചിരിക്കുന്നത്. ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തുങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു. എസ് ഐ അജ്മലിന്റെ നേതൃത്വത്തിൽ വൈക്കം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























