കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ചേക്കും...... .രാത്രികാല കര്‍ഫ്യുവിനും ഞായര്‍ ലോക്ഡൗണിനും സാധ്യത... ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം ഇതുള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കോളേജുകളും ഓണ്‍ലൈന്‍ അദ്ധ്യയനത്തിലേക്ക് മാറ്റിയേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം ഇതുള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കൂടുന്നത് അതിവേഗ വ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ചക്കുള്ളില്‍ രോഗബാധയുണ്ടായവരില്‍ 60ശതമാനവും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാണ്.
ഒമിക്രോണ്‍ പരിശോധനയ്ക്ക് ഉപയുക്തമായ പി.സി.ആര്‍ കിറ്റ് വാങ്ങാനും നടപടി തുടങ്ങി. സംസ്ഥാനത്ത് പരിശോധിക്കുന്നവരില്‍ മൂന്നിലൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. തലസ്ഥാനത്ത് അത് രണ്ടുപേരില്‍ ഒരാള്‍ക്ക് എന്ന തോതിലാണ്.
അതിനാല്‍,.രാത്രികാല കര്‍ഫ്യുവിനും ഞായര്‍ ലോക്ഡൗണിനും സാദ്ധ്യതയുണ്ട്
കൂടാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പകുതിയാക്കിയേക്കും. പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണം വരുത്തും. 10,12 ക്‌ളാസുകളിലെ പരീക്ഷ നടത്തും. ക്‌ളാസുകള്‍ ഓണ്‍ലൈനില്‍ .മാളുകളിലും തിയേറ്ററുകളിലും പൊതു ചടങ്ങുകളിലും നിയന്ത്രണമുണ്ടാകും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും ആരാധനാലയങ്ങളില്‍ നിയന്ത്രണം
അതേസമയം ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകള്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി മാറുകയാണ്. പഠനത്തുടര്‍ച്ച ഉറപ്പു വരുത്തുന്നതിന് അദ്ധ്യാപകര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യമുണ്ടെന്ന് പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തില്‍ ഉറപ്പാക്കണം, കുട്ടികളെ പഠനത്തില്‍ സജീവമായി നിലനിറുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കണം, രക്ഷിതാക്കളുമായുള്ള ആശവിനിയമത്തിന് ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം ഉപയോഗിക്കണം, സ്‌കൂള്‍ തല എസ്.ആര്‍.ജികള്‍ ചേര്‍ന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
"
https://www.facebook.com/Malayalivartha

























