പെയിന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും പ്രണയവിവാഹിതരായിട്ട് വെറും അഞ്ച് മാസം.... ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.... മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പൊലീസ്

പെയിന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും പ്രണയവിവാഹിതരായിട്ട് വെറും അഞ്ച് മാസം.... ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.... മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പൊലീസ്.
മറവന്‍തുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു ആത്മഹത്യ ചെയ്തത്.
ശ്യാമിന്റെ വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്.
പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും അഞ്ച് മാസം മുന്‍പാണ് വിവാഹിതരായത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇവര്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ശ്യാമിന്റെ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടില്‍ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം നടന്നത് . ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha

























